Latest NewsNewsIndia

കൂട്ട ബലാത്സംഗത്തിന് ഇരയായതായി പത്തൊമ്പത്കാരിയുടെ വ്യാജ പരാതി: കരണമറിഞ്ഞ് ഞെട്ടി പോലീസ്

വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണത്തിനായി വൻ സംഘത്തെ വിന്യസിക്കുകയായിരുന്നു

നാഗ്പുർ: കൂട്ട ബലാത്സംഗത്തിന് ഇരയായതായി വ്യാജ പരാതി നൽകി പോലീസിനെ വട്ടംകറക്കി പത്തൊമ്പത്കാരി. തിങ്കളാഴ്ച രാവിലെ 11 മണിയോടെ നാഗ്പുരിലെ കാലംന സ്റ്റേഷനിലെത്തിയാണ് യുവതി പരാതി നൽകിയത്. നാഗ്പുർ കമ്മിഷണർ അടക്കം നൂറുകണക്കിന് പോലീസ് ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിച്ചത്. അന്വേഷണത്തിനൊടുവിൽ പരാതി വ്യാജമാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.

നഗരത്തിലുടനീളമുള്ള 250ലധികം സിസിടിവി ക്യാമറകൾ പരിശോധിച്ചതിന് ശേഷമാണ് യുവതിയുടേത് വ്യാജ പ്രതിയാണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ആൺ സുഹൃത്തിനെ വിവാഹം കഴിക്കാൻ തയാറാക്കിയ പദ്ധതി പ്രകാരം കള്ളക്കേസ് നൽക്കുകയായിരുന്നു എന്ന് പിന്നീട് യുവതി സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. എന്നാൽ ഇതിനായി തയാറാക്കിയ പദ്ധതി എന്താണെന്ന് യുവതി പോലീസിനോട് വ്യക്തമാക്കിയില്ല.

ആള്‍ താമസമുള്ള വീട്ടില്‍ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി: മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം

ആളൊഴിഞ്ഞ സ്ഥലത്തുവച്ചു 2 പേർ വാഹനത്തിൽ ബലമായി പിടിച്ചു കയറ്റിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നായിരുന്നു യുവതി പോലീസിൽ നൽകിയ പരാതി. തുടർന്ന് വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണത്തിനായി വൻ സംഘത്തെ വിന്യസിക്കുകയായിരുന്നു. ഇതിനായി 40 സംഘങ്ങളെ നിയോഗിച്ച പോലീസ് അന്വേഷണത്തിന്റെ ഭാഗമായി 50 പേരെ ചോദ്യം ചെയ്യുകയും ചെയ്തു.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി നഗരത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ യുവതി പല ഇടങ്ങളിലും കറങ്ങി നടന്നശേഷം നേരിട്ട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. തുടർന്നു നടത്തിയ ചോദ്യം ചെയ്യലിൽ ആൺ സുഹൃത്തിനെ വിവാഹം കഴിക്കാൻ തയാറാക്കിയ പദ്ധതി പ്രകാരം കള്ളക്കേസ് നൽക്കുകയായിരുന്നു എന്ന് യുവതി സമ്മതിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button