IdukkiLatest NewsKeralaNews

ടെന്റിന് തീപിടിച്ചു: പതിനഞ്ചടി താഴ്ചയിലേക്ക് ചാടിയ മലയാളി സൈനികന്‍ മരിച്ചു

ബിഎസ്എഫ് ജവാന്‍മാര്‍ ഒറ്റയ്ക്ക് കാവല്‍ നില്‍ക്കുന്ന ടെന്റുകളില്‍ ഒന്നിലായിരുന്നു സംഭവം

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ടെന്റിന് തീപിടിച്ച് പതിനഞ്ചടി താഴ്ചയിലേക്ക് ചാടിയ മലയാളി സൈനികന്‍ മരിച്ചു. ബിഎസ്എഫ് ജവാനും ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശിയുമായ വടുതല കുന്നേല്‍ അനീഷ് ജോസഫാണ് മരിച്ചത്.

Read Also : കൊവിഡ് മരണങ്ങളില്‍ വര്‍ധനവ്: സംസ്ഥാനത്തേക്ക് കേന്ദ്ര സംഘം എത്തുന്നു

ഇന്നലെ അര്‍ധരാത്രിയോടെ അതിര്‍ത്തിയിലെ ബാരാമുള്ള ഭാഗത്ത് ബിഎസ്എഫ് ജവാന്‍മാര്‍ ഒറ്റയ്ക്ക് കാവല്‍ നില്‍ക്കുന്ന ടെന്റുകളില്‍ ഒന്നിലായിരുന്നു സംഭവം. ഇവിടെയായിരുന്നു അനീഷ് ഉണ്ടായിരുന്നത്. ടെന്റിന് തീപിടിച്ചതിനെ തുടര്‍ന്ന് നിന്ന് പുറത്ത് ചാടിയ അനീഷ് പതിനഞ്ചടിയോളം താഴേക്ക് പതിക്കുകയയാിരുന്നു. വീഴ്ചയില്‍ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം.

അനീഷിന്റെ ഭാര്യ സിആര്‍പിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളുണ്ട്. ഈ വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയായിരുന്നു അപകടം. തണുപ്പ് നിയന്ത്രിക്കാനായി വെച്ചിരുന്ന ഹീറ്ററില്‍ നിന്നാകാം തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button