ന്യൂഡല്‍ഹി: സംസ്ഥാനത്തെ കൊവിഡ് മരണങ്ങളിലെ വര്‍ധനവിനെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര സംഘം എത്തുന്നു. നേരത്തെയുണ്ടായ സ്ഥിരീകരിക്കാത്ത ആയിരക്കണക്കിന് മരണങ്ങളാണ് കഴിഞ്ഞ മാസങ്ങളില്‍ കൊവിഡ് മരണ പട്ടികയില്‍ ആരോഗ്യവകുപ്പ് ചേര്‍ത്തത്. ഈ സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ പരിശോധിക്കുന്നതിനും ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിനും പ്രത്യേക സംഘം കേരളത്തില്‍ എത്തുന്നത്.
Read Also : രണ്ടുദിവസം ബാങ്ക് പണിമുടക്ക്: എസ്ബിഐ സേവനങ്ങള്‍ മുടങ്ങും
ഡോ. പി. രവീന്ദ്രന്‍, ഡോ. രുചി ജെയിന്‍, ഡോ. പ്രണയ് വര്‍മ്മ എന്നിവരടങ്ങുന്ന സംഘമാണ് കേരളത്തില്‍ എത്തുന്നത്. കൊവിഡ് പരിശോധന സംവിധാനങ്ങള്‍, സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്ന രീതി, കണ്ടെയ്ന്‍മെന്റ് സോണുകളുടെ നിര്‍ണയം, ആശുപത്രികളിലെ കിടക്കകളുടെ ലഭ്യത, ആംബുലന്‍സ് മറ്റു അനുബന്ധ സൗകര്യങ്ങള്‍, കൊവിഡ് വാക്‌സിനേഷനിലെ പുരോഗതി എന്നിവയും സംഘം പരിശോധിക്കും.
കൂടാതെ നിലവില്‍ കൊവിഡ് വ്യാപനം ശക്തമായി തുടരുന്ന സംസ്ഥാനമെന്ന നിലയില്‍ മിസോറാമിലേക്കും പ്രത്യേക സംഘത്തെ കേന്ദ്രസര്‍ക്കാര്‍ അയക്കുകയാണ്. ഡിസംബര്‍ 12ന് മുമ്പ് പ്രത്യേക സംഘത്തോട് കേരളത്തിലും മിസോറാമിലും എത്താനാണ് ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാളിന്റെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
Post Your Comments