MalappuramKeralaNattuvarthaLatest NewsNews

നാ​ല് വ​യ​സ്സു​കാ​രി​യെ മ​ദ്യ​പ​ർ​ക്കി​ട​യി​ൽ നി​ർ​ത്തി മാതാവ് ജോലിക്ക് പോയി : പിന്നാലെ സംഭവിച്ചത്

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മ​ഞ്ചേ​രി ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ എ​സ്.​ബി.​ഐ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം

മ​ഞ്ചേ​രി: നാ​ല് വ​യ​സ്സ് മാത്രമുള്ള കുഞ്ഞിനെ മ​ദ്യ​പ​ർ​ക്കി​ട​യി​ൽ നി​ർ​ത്തി മാ​താ​വ് ജോ​ലി​ക്ക് പോ​യി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ മ​ഞ്ചേ​രി ആ​ശു​പ​ത്രി​പ്പ​ടി​യി​ലെ എ​സ്.​ബി.​ഐ ബാ​ങ്കി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. തുടർന്ന് സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പി​ങ്ക് പൊ​ലീ​സ് കു​ഞ്ഞി​നെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ആ​ക്രി​സാ​ധ​ന​ങ്ങ​ൾ പെ​റു​ക്കു​ന്ന 48കാ​രി​യാ​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​യാ​ണ്​ കു​ഞ്ഞി​നെ മ​ദ്യ​പി​ച്ച് കി​ട​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ സ​മീ​പം നി​ർ​ത്തി ജോ​ലി​ക്ക് പോ​യ​ത്. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പി​ങ്ക് പൊ​ലീ​സ് കു​ഞ്ഞി​നെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മാ​താ​വി​നെ ക​ണ്ടെ​ത്തി ഇ​രു​വ​രെ​യും സി.​ഡ​ബ്ല്യു.​സി​ക്ക് മു​ന്നി​ൽ ഹാ​ജ​രാ​ക്കി. മാ​താ​വും മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പി​ങ്ക് പൊ​ലീ​സ് പ​റ​ഞ്ഞു. ഭ​ർ​ത്താ​വി​നെ കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോ​ൾ ജ​യി​ലി​ലാ​ണെ​ന്ന മ​റു​പ​ടി​യാ​ണ് ന​ൽ​കി​യ​ത്.

Read Also : രാജ്യത്തുള്ളത് 65 മില്യൺ സംരംഭങ്ങൾ : ഇന്ത്യ ട്രില്യൻ ഡോളർ സമ്പദ്‌വ്യവസ്ഥയിലേക്ക് കുതിക്കുന്നുവെന്ന് പിയൂഷ് ഗോയൽ.

കു​ഞ്ഞിന്റെ സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് മ​ല​പ്പു​റ​ത്തെ ശി​ശു​പ​രി​പാ​ല​ന കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ്​ ഓ​ഫി​സ​ർ വി.​വി. ഷാ​ൻ​റി, സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ ശ്രീ​ര​ഞ്ജി​നി എ​ന്നി​വ​രുടെ നേതൃത്വത്തിലാണ് കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button