പൈനാവ്: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രനെതിരെ എംഎം മണി എംഎല്‍എ രംഗത്ത്. ഏരിയ സമ്മേളനങ്ങളില്‍ പങ്കെടുക്കാത്ത രാജേന്ദ്രന് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും രാജേന്ദ്രനോട് വേറെ പാര്‍ട്ടി നോക്കാനും എംഎം മണി പറഞ്ഞു. മര്യാദക്ക് കിട്ടുന്നത് മേടിച്ച് തുടര്‍ന്നാല്‍ മുമ്പോട്ടുപോകാമെന്ന് മണി കൂട്ടിച്ചേര്‍ത്തു. മറയൂര്‍ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
Read Also : മൂന്നു വിവാഹം കഴിച്ചിട്ടും മക്കളില്ല: നാലാമത് പതിമൂന്നുകാരിയെ വിവാഹം കഴിച്ച് ഗര്‍ഭിണിയാക്കിയയാള്‍ പിടിയില്‍
മൂന്ന് തവണ പാര്‍ട്ടി എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന രാജേന്ദ്രന് രാഷ്ട്രീയ ബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകുമെന്ന് അദ്ദേഹം ചോദിച്ചു. ഇത്രയുമാക്കിയ പാര്‍ട്ടിക്ക് ഒന്നും പൊറുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സമ്മേളനത്തിനുള്ളിലും വിവരങ്ങള്‍ ചോര്‍ത്തുന്നവരുണ്ടെന്നും അത് നിര്‍ത്തിക്കൊള്ളണമെന്നും പാര്‍ട്ടിയുടെ ഭാഗമായി മുന്നോട്ടുപോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
താന്‍ പൂര്‍ണമായും പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്ന ആളാണെന്ന് എംഎം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി രാജേന്ദ്രന്‍ പറഞ്ഞു. അനാവശ്യ വിമര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് രാജേന്ദ്രനെതിരെ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.
Post Your Comments