KannurLatest NewsKeralaNattuvarthaNews

വിവാദങ്ങൾ ഒടുങ്ങിയിട്ട് നിയമനം: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ തീരുമാനം മാറ്റിവെച്ച് കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ്

കണ്ണൂർ: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിൻ്റെ ഭാര്യ പ്രിയ വർഗ്ഗീസ് ഉൾപെട്ട അസോസിയേറ്റ് പ്രഫസറുടെ നിയമന വിഷയത്തിൽ തീരുമാനമെടുക്കാതെ കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് യോഗം. ഉടനടി നിയമനം നടത്തേണ്ട എന്ന് യോഗം വിലയിരുത്തി. നിയമനകാര്യത്തിൽ വിവാദങ്ങൾ ഒടുങ്ങിയ ശേഷം തീരുമാനം മതിയെന്ന് സിണ്ടിക്കേറ്റിൽ ധാരണയായി.

27ന് ചേരുന്ന സിണ്ടിക്കേറ്റിൽ വിഷയം വീണ്ടും പരിഗണിക്കാനാണ് ധാരണ. തുടർന്ന് സർവകലാശാല സിൻഡിക്കേറ്റ് യോഗം അവസാനിച്ചു. സർവകലാശാല അഭിമുഖത്തിൽ പ്രിയ വർഗ്ഗീസിനായിരുന്നു ഒന്നാം റാങ്ക് നൽകിയതെങ്കിലും യോഗ്യത സംബന്ധിച്ച് ആശയക്കുഴപ്പം പരിഹരിക്കാൻ നിയമ ഉപദേശം നേടിയാണ് നിയമനത്തിന് നീക്കം നടത്തുന്നത്.

30 സീറ്റ് പോലും ബി.ജെ.പിയ്ക്ക് കിട്ടില്ല, യു.പി ഇനി ഭരിക്കുന്നത് കോണ്‍ഗ്രസ്: അജയ് കുമാര്‍ ലല്ലു

അതേസമയം മാനദണ്ഡങ്ങൾ മറികടന്ന് പ്രിയാ വർഗീസിനെ കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമിക്കാനുള്ള നീക്കം വിവാദത്തിലായിരിക്കുകയാണ്. ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെ നടത്തുന്നത്. യുജിസി വ്യവസ്ഥയനുസരിച്ചുള്ള അധ്യാപന പരിചയം പ്രിയക്ക് ഇല്ലെന്നാണ് പ്രധാന ആക്ഷേപം.

യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസര്‍ക്ക് ഗവേണഷ ബിരുദവും എട്ട് വര്‍ഷം അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലുള്ള അധ്യാപന പരിചയവുമാണ് യോഗ്യത. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള വിജ്ഞാപനത്തിലും ഈ യോഗ്യതയുടെ കാര്യം പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button