ന്യൂഡല്‍ഹി : അടുത്ത് വർഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടി അധികാരത്തിലെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ അജയ് കുമാര്‍ ലല്ലു. നിലവിലെ ഭരണകക്ഷിയായ ബി.ജെ.പിയ്ക്ക് 30 സീറ്റുകള്‍ പോലും നേടാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘തിരഞ്ഞെടുപ്പിനായി ജനങ്ങള്‍ കാത്തിരിക്കുകയാണ്. ബി.ജെ.പി നേതാക്കള്‍ വോട്ട് ചോദിക്കാനായി ജനങ്ങള്‍ക്കിടയിലേക്ക് പോയി നോക്കട്ടെ. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാണാം. ജനങ്ങള്‍ക്ക് ഒരുപാട് ചോദ്യങ്ങള്‍ അവരോട് ചോദിക്കാനുണ്ടാകും. ബി.ജെ.പി 30ല്‍ താഴെ സീറ്റുകളിലൊതുങ്ങുമെന്ന് ആത്മവിശ്വാസത്തോടെയാണ് പറയുന്നത്. പ്രിയങ്കയുടെ നേതൃത്വം വലിയ കരുത്താണ് പാര്‍ട്ടിക്ക് നല്‍കുന്നത്’- അജയ് കുമാര്‍ ലല്ലു പറഞ്ഞു.
Read Also : സംസ്ഥാന വയോജന കമ്മീഷന്‍ രൂപീകരിക്കാൻ നിയമനിർമ്മാണം ആലോചിക്കും: ഡോ. ആര്‍. ബിന്ദു
അതേസമയം,സമാജ്‌വാദി പാര്‍ട്ടിയുമായോ ബി.എസ്.പിയുമായോ കോണ്‍ഗ്രസ് സഖ്യത്തിനില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ചെറുപാര്‍ട്ടികള്‍ സഖ്യത്തിന് തയ്യാറാവുകയാണെങ്കില്‍ അവരെ കൂടെ കൂട്ടും. മറ്റ് പാര്‍ട്ടികള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പല സഖ്യങ്ങളിലും മാറ്റങ്ങള്‍ വരും. എല്ലാ കാര്യങ്ങളും പുറത്ത് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments