Latest NewsKeralaIndia

പ്രധാനമന്ത്രിക്കൊപ്പം തൊഴിലാളികൾ ഭക്ഷണം കഴിച്ചത് നാടകമെന്ന് ജെസ്‌ല മാടശ്ശേരി, തെളിവുകളുമായി മറുപടി

കേവലം ഒരു ഉദ്ഘാടന സന്ദർശനമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി യാത്ര.

ലക്‌നൗ: ഭാരതീയരുടെ സ്വപ്‌നപദ്ധതിയായ കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി രാജ്യത്തിന് സമർപ്പിക്കുന്ന ചടങ്ങ് ഇന്ന് മനം നിറയ്‌ക്കുന്ന നിരവധി കാഴ്ചകൾക്കാണ് സാക്ഷിയായത്.രാജ്യത്തിന്റെ സ്വപ്‌ന പദ്ധതി യാഥാർത്ഥ്യത്തിലെത്തിച്ച പ്രധാനമന്ത്രിയെ ആർപ്പുവിളികളോടെയാണ് ജനങ്ങൾ വരവേറ്റത്. പുഷ്പവൃഷ്ടി നടത്തിയും തലപ്പാവണിയിച്ചും ജനങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിച്ചു. കേവലം ഒരു ഉദ്ഘാടന സന്ദർശനമായിരുന്നില്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാശി യാത്ര. വാരണാസിയുടെ മണ്ണും മനസ്സും തൊട്ടറിഞ്ഞുള്ള തീർത്ഥാടനമായിരുന്നു നരേന്ദ്ര മോദി നടത്തിയത്.

ക്ഷേത്ര നഗരിയുടെ ഇരുവങ്ങളിലും ആബാലവൃദ്ധം ജനങ്ങൾ പ്രധാനമന്ത്രിയെ സ്വീകരിക്കാനും ഒരുനോക്ക് കാണാനും കാത്തുനിൽക്കുകയായിരുന്നു.കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിക്ക് വേണ്ടി രാപ്പകലില്ലാതെ പ്രവർത്തിച്ച തൊഴിലാളികളോടൊപ്പം തറയിലിരിക്കുന്ന പ്രധാനമന്ത്രിയെ പ്രശംസിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഭരണനായകൻ സാധാരണ ജനങ്ങളോടൊപ്പം സുന്ദര നിമിഷം എന്നാണ് പലരും ഈ കാഴ്ചയെ വിശേഷിപ്പിച്ചത്. തൊഴിലാളികളുടെ സമീപം പ്രധാനമന്ത്രിക്കായി പ്രത്യേക ഇരിപ്പിടം സജ്ജമാക്കിയിരുന്നുവെങ്കിലും അദ്ദേഹം ഇരിപ്പിടം മാറ്റി തൊഴിലാളികളോടൊപ്പം തറയിലിരിക്കുകയായിരുന്നു.

പ്രധാനമന്ത്രിയുടെ ഈ പ്രവർത്തി തൊഴിലാളികളുടെ ആവേശം ഇരട്ടിപ്പിച്ചു.
നിർമാണ തൊഴിലാളികളടക്കം ക്ഷേത്രത്തിന് പുതിയ മുഖം നൽകാൻ പ്രവർത്തിച്ച 2,500 പ്രവർത്തകരോടൊപ്പം ഉച്ചഭക്ഷണം കഴിക്കുകയും അവരെ പുഷ്പവൃഷ്ടി നടത്തി ആദരിക്കുകയും ചെയ്തിരുന്നു.എന്നും ജനങ്ങളോടൊപ്പം എന്ന പ്രധാനമന്ത്രിയുടെ രീതിയാണ് വാരണാസിയിൽ ഒന്നുകൂടി അരക്കിട്ടുറപ്പിച്ചത്.

എന്നാൽ ഇതൊക്കെ വെറും ഫോട്ടോഷൂട്ട് മാത്രമാണെന്നാണ് ആക്ടിവിസ്റ്റ് ജെസ്‌ല മാടശ്ശേരി പറയുന്നത്. ഒരു ഫോട്ടോ ഇട്ടിട്ട് പ്ളേറ്റ് തിരിച്ചു വെച്ചിരിക്കുകയാണെല്ലോ എന്നും ഇവർ കണ്ടെത്തി. എന്നാൽ ഇതിന്റെ മുഴുവൻ വീഡിയോ ഇട്ടു കൊടുത്തു ചിലർ മറുപടിയുമായി എത്തിയെങ്കിലും ജെസ്‌ല അംഗീകരിക്കാൻ തയ്യാറായില്ല.

അവരുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

മുതലാളീടൊപ്പം ഇരുന്ന് കഴിക്കാന്‍ പാടില്ല എന്നാണോ.. പ്ലേറ്റ് തിരിച്ച് വെച്ചത് കൊണ്ട് ഞങ്ങള്‍ മനസ്സിലാക്കേണ്ടത്..സര്‍..
അതോ ഫോട്ടോ എടുക്കാന്‍ വേണ്ടി???
ബേജാറില്‍ മറന്നതാണോ സര്‍ ജീ..
എന്തായാലും ഇതൊക്കെ ശ്രദ്ധിക്കണ്ടേ മോധി ജീ…
ആരോടാണ് സര്‍..ഈ പ്രഹസനം ഒക്കെ..

 

shortlink

Related Articles

Post Your Comments

Related Articles


Back to top button