Latest NewsIndia

ഹിന്ദുക്കൾ ടെലി പ്രോംമിറ്ററുമായി ക്ഷേത്രത്തിൽ പോകില്ല: കാശിവിശ്വനാഥ ക്ഷേത്രഇടനാഴി സാക്ഷാത്കരിച്ച മോദിക്ക് നേരെ കോൺഗ്രസ്

'പ്രതിപക്ഷം വാരണാസിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും മുന്‍ സര്‍ക്കാരുകള്‍ വാരണാസിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ല'

ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് രാജ്യത്തെ ഇന്നത്തെ വലിയ വാർത്തയായിരുന്നു. ‘ഹര്‍ ഹര്‍ മഹാദേവ്’ എന്ന് ഉറക്കെപ്പറഞ്ഞു കൊണ്ടാണ് മോദി ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കാശിയുടെ ചരിത്രവും സംസ്‌കാരവും വിശദീകരിച്ചതിനൊപ്പം പ്രതിപക്ഷത്തിനെതിരേയും പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം നടത്തി. പ്രതിപക്ഷം വാരണാസിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നും മുന്‍ സര്‍ക്കാരുകള്‍ വാരണാസിയുടെ വികസനത്തിനായി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സോമനാഥ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ശേഷമാണ് കാശിയിലേക്ക് മോദി വികസനപ്രവർത്തനങ്ങളുമായി എത്തിയത്. മോദി സർക്കാരിന്റെ സ്വപ്ന പദ്ധതിയാണ് ഇത്. എന്നാൽ ഇതിനിടയിലും കോൺഗ്രസ് കുറവുകൾ കണ്ടുപിടിക്കാൻ ശ്രമിച്ചു. യഥാർത്ഥ ഹിന്ദുക്കൾ തങ്ങളാണെന്ന വാദമാണ് ഉത്തര്പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് ഉയർത്തിക്കാട്ടുന്നത്. കൂടാതെ ഇന്ത്യ ഹിന്ദുക്കൾ ഭരിക്കണമെന്നും യഥാർത്ഥ ഹിന്ദുക്കളുടേതാണ് ഇന്ത്യ എന്നുമാണ് രാഹുൽ പറഞ്ഞത്.

ഇപ്പോൾ കാശി വിശ്വനാഥ ക്ഷേത്രത്തിലെ വിവിധ പരിപാടികളുടെ ഉദ്‌ഘാടന ചടങ്ങുകളുമായി ബന്ധപ്പെട്ട പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ പരിഹസിച്ചാണ് കോൺഗ്രസ് രംഗത്തെത്തിയത്. ക്ഷേത്രത്തിലേക്ക് ടെലി പ്രോംറ്ററുമായി ഏതു ഹിന്ദു ആണ് പോകുന്നത് എന്നാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് ചോദിച്ചിരിക്കുന്നത്.

ഹിന്ദുക്കൾ ടെലി പ്രോംമിറ്ററുമായി ക്ഷേത്രത്തിൽ പോകില്ലെന്നും ഹിന്ദുത്വവാദികൾ പോകുമെന്നും ശ്രീനിവാസ് പരിഹസിച്ച് കുറിച്ചു. ഹിന്ദുവും ഹിന്ദുത്വവാദിയും രണ്ടാണെന്ന് ഇന്നലെ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന്റെ പിന്നാലെയാണ് ശ്രീനിവാസിന്റെ ആരോപണം. മറ്റൊരു കുറ്റവും കാണാനില്ലാത്തതിനാലാണ് കോൺഗ്രസ് ഇത് പറയുന്നതെന്നാണ് ബിജെപി വൃത്തങ്ങളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button