ThiruvananthapuramNattuvarthaKeralaNews

വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

മാന്നാർ :വീട്ടിൽ ആരുമില്ലാതെ ഇരുന്ന സമയത്ത് അതിക്രമിച്ചു കയറി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല തൃപ്പെരുംതുറ നന്ദു ഭവനത്തിൽ പ്രവീൺ (40)നെ ആണ് അറസ്റ്റ് ചെയ്തത്. ഡിസംബർ പന്ത്രണ്ടാം തീയതി ഞായറാഴ്ച ഉച്ചക്ക് ശേഷം വീട്ടിനുള്ളിൽ കിടന്നുറങ്ങിയ വീട്ടമ്മയെ വീടുനുള്ളിൽ അതിക്രമിച്ചു കയറി അക്രമിച്ച ശേഷം പ്രതി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.

Also Read : വീട്ടിൽ നിന്നും ദുര്‍ഗന്ധം, പോലീസ് കണ്ടത് രണ്ടുദിവസത്തെ പഴക്കമുള്ള ഗൃഹനാഥന്‍: ആളുണ്ടായിട്ടും പുറത്തറിഞ്ഞില്ല

തുടർന്ന് വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ആളുകൾ ഓടി കൂടിയപ്പോളേക്കും പ്രതി രക്ഷപ്പെട്ടു.തുടർന്ന് പോലീസിൽ വിവരം അറിയിച്ചു പരാതി നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.2018ൽ തിരുവനന്തപുരത്ത് നിന്ന് പരിചയപ്പെട്ട് കൂട്ടിക്കൊണ്ട് വന്ന സ്ത്രീയെ വലിയ പെരുമ്പുഴ പാലത്തിൽ നിന്ന് അച്ചൻകോവിൽ ആറ്റിലേക്ക് തള്ളിയിട്ട ശേഷം ഒന്നര ലക്ഷം രൂപയോളം തട്ടിയെടുത്തത് ഉൾപ്പടെയുള്ള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പ്രവീൺ എന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button