മറയൂർ : ദേവികുളം മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ സിപി.എം പുറത്താക്കുമെന്ന് എം.എം.മണി. ഏരിയ സമ്മേളനങ്ങളിൽ പങ്കെടുക്കാത്ത രാജേന്ദ്രന് പാർട്ടിയിൽ തുടരാനാകില്ലന്ന് എം.എം.മണി പറഞ്ഞു.
രാജേന്ദ്രന്റെ രാഷ്ട്രീയബോധം തെറ്റിപ്പോയതിന് എന്ത് ചെയ്യാനാകും. ജില്ല പഞ്ചായത്ത് പ്രസിഡന്റും മൂന്നുതവണ എം.എൽ.എയുമാക്കി. മര്യാദയ്ക്ക് കിട്ടുന്നത് മേടിച്ച് തുടർന്നാൽ മുന്നോട്ടുപോകാമെന്നും എം.എം.മണി പറഞ്ഞു. മറയൂർ ഏരിയാ സമ്മേളനത്തിലായിരുന്നു പ്രസ്താവന. എംഎം മണി എംഎൽഎ ഇടമലക്കുടിക്കാരെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ പ്രസ്താവന ഏറെ പ്രതിഷേധങ്ങൾക് വഴിവെച്ചിരുന്നു
Post Your Comments