MollywoodLatest NewsKeralaNewsEntertainment

മുഖത്തിന്റെ ഇടതുഭാഗം കോടിപ്പോയി, സ്ട്രോക്ക് ആണോയെന്നാണ് ഭയന്നു: ബീന ആന്റണിയുടെ ഭർത്താവ് മനോജ് പറയുന്നു

. ദൈവം എന്റെയടുത്തൊരു കുസൃതി കാണിച്ചതാണ്.

കുടുംബ പ്രേക്ഷകരുടെ പ്രിയ താരദമ്പതിമാരാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാർ. അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ രോഗാവസ്ഥയെ കുറിച്ച്‌ തുറന്നു പറയുകയാണ് നടന്‍ മനോജ് കുമാര്‍. ബെല്‍സ് പാള്‍സി എന്ന അസുഖമാണ് മനോജിനെ ബാധിച്ചത്.

തന്റെ യൂട്യൂബ് വീഡിയോയിലൂടെയാണ് അസുഖവിവരം മനോജ് പങ്കുവച്ചത്. അസുഖം ബാധിച്ച ശേഷം മുഖത്തിന്റെ ഇടതുഭാ​ഗം കോടിപ്പോയെന്ന് മനോജ് പറയുന്നു. സ്ട്രോക്ക് ആണോയെന്നാണ് ആദ്യം ഭയന്നത്. പിന്നീടാണ് തന്നെ ബാധിച്ചത് ബെല്‍സ് പാള്‍സിയാണെന്ന് തിരിച്ചറിഞ്ഞതെന്നു മനോജ് വീഡിയോയില്‍ പറയുന്നു. ‘ഇതു വന്നാല്‍ ആരും ടെന്‍ഷനടിക്കേണ്ട, ഭയപ്പെടണ്ടേ ഇപ്പോള്‍ ഓകെ ആയി തുടങ്ങി. ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ട്. ഈശ്വരന്റെ ഓരോ കുസൃതികളാണിത്. ദൈവം എന്റെയടുത്തൊരു കുസൃതി കാണിച്ചതാണ്. അസുഖം ഭേദമായി വരുന്നുവെന്നും’ മനോജ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button