Latest NewsInternational

റഷ്യ ആക്രമിച്ചാൽ ഉക്രൈനിലേക്ക് സൈന്യത്തെ അയക്കും : വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: റഷ്യ ഉക്രൈനെ ആക്രമിച്ചാൽ സൈന്യത്തെ അയക്കുമെന്ന മുന്നറിയിപ്പു നൽകി അമേരിക്ക. വൈറ്റ്ഹൗസ് ഔദ്യോഗിക വക്താവായ ജൻ സാകി ആണ് പത്രസമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉക്രൈൻ- റഷ്യ സംഘർഷത്തിൽ സൈനികമായി ഇടപെടുമോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അവർ.

ഉക്രൈൻ അതിർത്തിയിൽ വൻ സൈനികവിന്യാസമാണ് റഷ്യ നടത്തിയിരിക്കുന്നത്. അമേരിക്ക നേരിട്ടും യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും പലവട്ടം മുന്നറിയിപ്പ് കൊടുത്തിട്ടും ഇതുവരെ സൈന്യത്തെ പിൻവലിക്കാൻ റഷ്യൻ പ്രസിഡണ്ട് വ്ലാഡിമർ പുടിൻ തയ്യാറായിട്ടില്ല.ഉത്തരേന്ത്യയിൽ അധിനിവേശം നടത്തി കഴിഞ്ഞാൽ അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക ഉപരോധം നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button