ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡനും റഷ്യൻ പ്രസിഡണ്ട് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്തൊന്നും ഉണ്ടാവില്ലെന്ന് അമേരിക്ക. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രണ്ടാഴ്ച മുമ്പ്, ബൈഡനും പുടിനും തമ്മിൽ വിർച്വൽ കോൺഫറൻസ് നടത്തിയിരുന്നു. ഉക്രൈൻ പ്രശ്നത്തിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും പ്രസിഡന്റ് പുടിൻ തയ്യാറല്ലാത്തത് അമേരിക്കയെ പ്രതിസന്ധിയിൽ ആക്കിയിരിക്കുകയാണ്. എന്നാൽ, ഉക്രൈനിൽ അധിനിവേശം ഉണ്ടായാൽ, അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക വാണിജ്യ ഉപരോധം റഷ്യ ക്കെതിരെ ഏർപ്പെടുത്തുമെന്ന് യു.എസ് മുന്നറിയിപ്പ് നൽകിയിരുന്നു. അമേരിക്കയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങളും രംഗത്തെത്തിയിട്ടുണ്ട്.
ഇത്തരമൊരു സാഹചര്യത്തിൽ, യു.എസ്-റഷ്യ രാഷ്ട്രത്തലവന്മാർ തമ്മിൽ നേരിട്ട് ഒരു ചർച്ച ഉണ്ടാവാനുള്ള സാഹചര്യം തീരെയില്ലെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി വെളിപ്പെടുത്തിയത്.
Post Your Comments