ബംഗ്ലൂരു: അന്ധവിശ്വാസത്തെ തുടർന്ന് യുവതിയ്ക്ക് ദാരുണന്ത്യം. തലവേദന മാറ്റാനായി ആള്‍ദൈവം തലയിലും ദേഹത്തും അടിച്ചതിനെ തുടര്‍ന്ന് യുവതി മരിച്ചു. ഹാസന്‍ ജില്ലയിലെ ഗൗദരഹള്ളി സ്വദേശി പാര്‍വതി (37)യാണ് മരിച്ചത്. സംഭവത്തില്‍ ബെക്ക ഗ്രാമവാസി മനു(42)വിനെതിരേ ശ്രാവണബെലഗോള പോലീസ് കൊലപാതകത്തിന് കേസെടുത്തു. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. പാര്‍വതിയുടെ മകള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഭര്‍ത്താവ് ജയന്തിനുമ മകള്‍ക്കൊപ്പവും താമസിച്ചിരുന്ന യുവതിക്ക് കഴിഞ്ഞ രണ്ടുമാസമായി തുടര്‍ച്ചയായി തലവേദനയുണ്ടായിരുന്നു. മൂന്ന് ആശുപത്രികളില്‍ പോയി ചികിത്സ തേടിയെങ്കിലും കുഴപ്പങ്ങളുള്ളതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. എങ്കിലും കലശലായ വേദന മാറിയിരുന്നില്ല. അങ്ങിനെയിരിക്കെയാണ് പാര്‍വതിയുടെ ബന്ധുവായ മഞ്ജുള ബെക്ക ഗ്രാമത്തില്‍ തലവേദന മാറ്റുന്ന ആള്‍ദൈവമുണ്ടെന്ന് അറിയിച്ചത്.
തുടര്‍ന്ന് പാര്‍വതി ബെക്ക ഗ്രാമത്തിലെത്തി മനുവെന്ന പേരില്‍ അറിയപ്പെടുന്ന മനുവിനെ കണ്ടത്. ആദ്യദിവസം പാര്‍വതിക്ക് നാരങ്ങ നല്‍കിയ ശേഷം അടുത്തദിവസം വരാന്‍ യുവതിയോട് ആവശ്യെപ്പെടുകയായിരുന്നു.
Read Also: ഒമിക്രോൺ: നിർത്തിവെച്ച സർവ്വീസുകൾ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്
ഇതനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച പാര്‍വതിയും സുഹൃത്തുക്കളും വീണ്ടും ചികിത്സയ്‌ക്കെത്തിയപ്പോണ്‍ തലവേദന മാറ്റാനാണെന്ന് പറഞ്ഞ് മനു പാര്‍വതിയുടെ തലയിലും ശരീരത്തിന്റെ മറ്റുഭാഗങ്ങളിലും വടികൊണ്ട് അടിച്ചു. അടി കൊണ്ട പാര്‍വതി കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പാര്‍വതിയെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post Your Comments