തിരുവനന്തപുരം: പുലർച്ച ട്രെയിനിറങ്ങിയ യാത്രക്കാരന്റെ പണം വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിയെടുത്തു. തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ ആണ് സംഭവം. സംഘത്തിന്റെ മർദനത്തിൽ പരിക്കേറ്റ യാത്രക്കാരൻ ആശുപത്രിയിൽ ചികിത്സ തേടി.
ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് എത്തിയ ബംഗളൂരു ഐലൻഡ് എക്സ്പ്രസിലെ യാത്രക്കാരൻ തച്ചോട്ടുകാവ് കൂത്തതോട്ട് മന്ത്രമൂർത്തി ക്ഷേത്രത്തിന് സമീപം ശ്രീകണ്ഠേശ്വര ഹൗസിൽ ബിജുവാണ് മോഷ്ടാക്കളുടെ മർദനത്തിനും മോഷണത്തിനും ഇരയായത്.
Read Also : ഒരു ലിറ്റർ പെട്രോളിനേക്കാൾ വിലക്കുറവില്‍ ബിയർ: ജനപ്രിയ ബ്രാന്റിന് 60 രൂപ
പവർഹൗസ് റോഡ് ഓവർബ്രിഡ്ജിന് അടിയിൽ പാർക്ക് ചെയ്തിരുന്ന കാർ എടുക്കാൻ പോകുന്നതിനിടയിലായിരുന്നു ആക്രമണം ഉണ്ടായത്. ബിജുവിന്റെ കൈയിൽ ഉണ്ടായിരുന്ന 8000 രൂപ അക്രമികൾ കൊണ്ടുപോയി. ബിജുവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments