വിശാഖപ്പട്ടണം: ആന്ധ്രാപ്രദേശില്‍ ഏക്കറു കണക്കിന് സ്ഥലത്ത് കഞ്ചാവ് കൃഷി വ്യാപകമാകുന്നു. ഓപ്പറേഷന് പരിവര്‍ത്തന്റെ ഭാഗമായി നടന്ന തിരച്ചിലില്‍ 49 ഏക്കറോളം പ്രദേശത്ത് കിടക്കുന്ന കഞ്ചാവ് പ്ലാന്റേഷന് പോലീസ് നശിപ്പിച്ചു. വിശാഖപ്പട്ടണം പോലീസിന്റെ പ്രത്യേക എന്‍ഫോഴ്സ്മെന്റ് ബ്യൂറോയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.
Read Also : ‘അവൾ വന്നതിൽ പിന്നെയാണ് എന്റെ ആരോഗ്യത്തെ കുറിച്ച് ഞാൻ ബോധവധിയായത്’: മരുമകളെ കുറിച്ച് സാമൂഹ്യ പ്രവർത്തക
വിശാഖപ്പട്ടണം ജില്ലയിലെ ഗുദേം കോത വീധി മണ്ഡലിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പ്രദേശവാസികള്‍ക്ക് കഞ്ചാവിന്റെ ദുരുപയോഗങ്ങളെക്കുറിച്ചും സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും പോലീസ് ബോധവത്കരണം നടത്തിയിരുന്നു. കഞ്ചാവിന്റെ ഉത്പാദനവും വിപണനവും തടയുമെന്നും കഞ്ചാവ് നശിപ്പിക്കാന്‍ എല്ലാവിധ സഹകരണവും തങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നും വനവാസികള്‍ ഉറപ്പ് നല്‍കുകയും ചെയ്തു.
കഴിഞ്ഞ നവംബറില്‍ വിശാഖപ്പട്ടണത്തിലെ ഒരു ഉള്‍ഗ്രാമത്തില്‍ 5,500 ഏക്കര്‍ കഞ്ചാവ് കൃഷി പോലീസ് കണ്ടെത്തി നശിപ്പിച്ചിരുന്നു. ഓപ്പറേഷന് പരിവര്‍ത്തന്റെ ഭാഗമായാണ് ഇതും കണ്ടെത്തിയത്.
Post Your Comments