ജിദ്ദ: 2022 ലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. 955 ബില്യൺ റിയാൽ ചെലവും 1045 ബില്യൺ റിയാൽ വരവും പ്രതീക്ഷിക്കുന്ന 90 ബില്യൺ റിയാൽ മിച്ച ബജറ്റാണ് സൗദി അവതരിപ്പിച്ചിരിക്കുന്നത്.
Read Also: തടി കുറക്കുന്നവർക്കായി പ്രത്യേക സമ്മാനം: വെയ്റ്റ് ലോസ് ചലഞ്ചുമായി യുഎഇ
സൗദി അറേബ്യ വിഷൻ 2030 ന് അനുസൃതമായി സാമ്പത്തിക പരിഷ്‌ക്കരണങ്ങൾ തുടരുന്നു. വിദേശികളുടെയും സുരക്ഷയിലും ആരോഗ്യത്തിലും കൂടുതൽ ശ്രദ്ധ ചെലുത്താനും സൗദി തീരുമാനിച്ചു. മനുഷ്യവികസനത്തിനും സാമ്പത്തിക വൈവിധ്യത്തിന്റെയും വളർച്ചയുടെയും തുടർച്ചയും സാമ്പത്തിക സുസ്ഥിരതയും ലക്ഷ്യമാക്കുന്ന ബജറ്റ് കൂടിയാണ് സൗദി പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം 2022 ൽ രാജ്യത്തിന്റെ എണ്ണേതര ഉൽപ്പാദനത്തിൽ 4.8 ശതമാനവും 2023 ലും 2024 ലും 5 ശതമാനവും വർധനവ് ഉണ്ടാകുമെന്നും സൗദി അറിയിച്ചു.
Post Your Comments