KeralaLatest NewsNews

കേരള പൊലീസിൽ ആർഎസ്എസ് ഉണ്ട്: സിപിഐ വാദം ശരിയാണെന്ന് പ്രതിപക്ഷനേതാവ്

സര്‍വകലാശാലകള്‍ സിപിഎം സെന്‍ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും.

കണ്ണൂര്‍: വിസി നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ പാടില്ലായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമനങ്ങളിൽ ജുഡീഷ്യല്‍ അന്വേഷണം വേണം. സമ്മര്‍ദത്തിന് വഴങ്ങി ഒപ്പിട്ട ഗവര്‍ണറുടെ നടപടിയും നിയമവിരുദ്ധം. സര്‍വകലാശാലകള്‍ സിപിഎം സെന്‍ററാക്കുന്നതിനെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം തുടങ്ങും. കേരള പൊലീസിൽ ആർഎസ്എസ് ഉണ്ടെന്ന സിപിഐ വാദം ശരിയാണെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Read Also: ഒമിക്രോൺ: നിർത്തിവെച്ച സർവ്വീസുകൾ ഭാഗികമായി പുനരാരംഭിക്കാനൊരുങ്ങി ഖത്തർ എയർവേയ്‌സ്

അതേസമയം ചാൻസലര്‍ പദവി ഏറ്റെടുക്കാനില്ലെന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് ദുരൂഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഗവർണ്ണർ ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ട സാഹചര്യം നിലവിൽ ഉണ്ടായിരുന്നില്ലെന്നും ഒരു ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ‘സമ്മർദ്ദങ്ങൾക്ക് വഴങ്ങേണ്ട ആളല്ല ചാൻസിലർ. ചാലൻസറുടെ പദവിയിൽ സമ്മർദം ചെലുത്തിയിട്ടുമില്ല. ഗവർണർ തന്നെ ചാൻസലർ പദവിയിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം അവർ തമ്മിൽ തീർക്കും’- കോടിയേരി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button