ന്യൂഡല്‍ഹി: സഹകരണ സംഘങ്ങളെ ബാങ്കുകളായി കണക്കാക്കാനാകില്ലെന്നും
റസര്‍വ് ബാങ്കിന്റെ അംഗീകാരമില്ലെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ബാങ്കിങ് നിയന്ത്രണ നിയമപ്രകാരം ലൈസന്‍സോ റിസര്‍വ് ബാങ്കിന്റെ അംഗീകാരമോ ഇല്ലാത്ത സഹകരണ സംഘങ്ങളെ ബാങ്ക് എന്ന് വിളിക്കാനാവില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതു സംബന്ധിച്ച റിസര്‍വ് ബാങ്ക് നിലപാടില്‍ ഇടപെടണമെന്നുള്ള കേരളത്തിന്റെ അഭ്യര്‍ത്ഥനയിലായിരുന്നു വിശദീകരണവുമായി ധനമന്ത്രി രംഗത്ത് വന്നത്.
Read Also : ആര്‍എസ്എസിന്റെ നുണക്കഥകള്‍ക്ക് വാര്‍ത്താക്കുറിപ്പിറക്കുന്ന ഏജന്‍സിയായി ഇഡി അധഃപതിക്കരുത്: പോപ്പുലർ ഫ്രണ്ട്
സഹകരണ സംഘങ്ങള്‍ അഥവാ കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ ബാങ്കുകളല്ലെന്നാണ് റിസര്‍വ് ബാങ്ക് നേരത്തെ
വ്യക്തമാക്കിയത് . 1949ലെ ബാങ്കിങ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബാങ്കുകളായി കണക്കാക്കുക.
നിക്ഷേപം സ്വീകരിക്കുന്നതില്‍ ആര്‍ബിഐ സഹകരണ സഘങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സൊസൈറ്റി അംഗങ്ങള്‍ അല്ലാത്തവരില്‍ നിന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ സാധിക്കില്ലെന്നാണ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് 1625 പ്രാഥമിക സഹകരണ ബാങ്കുകളും 15,000ത്തോളം സഹകരണ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം, റിസര്‍വ് ബാങ്കിന്റെ ലൈസന്‍സില്ലാത്ത സഹകരണ സംഘങ്ങള്‍ ബാങ്ക്, ബാങ്കിങ്, ബാങ്കര്‍, എന്നിങ്ങനെ പേരിനൊപ്പം ചേര്‍ക്കാന്‍ പാടില്ലെന്ന് വിലക്കിയിട്ടുണ്ടെന്ന് ആര്‍ബിഐയുടെ പുതിയ ഉത്തരവില്‍ പറയുന്നു.
Post Your Comments