മസ്‌കത്ത്: ഇന്ത്യൻ അംബാസഡർ അമിത് നാരംഗുമായി കൂടിക്കാഴ്ച്ച നടത്തി ഒമാൻ ആരോഗ്യ മന്ത്രി ഡോ. അഹമദ് ബിൻ മുഹമ്മദ് അൽ സൗദി. ആരോഗ്യ മേഖലയിലെ സഹകരണം സംബന്ധിച്ചാണ് ഇരുവരും ചർച്ച നടത്തിയത്. ആരോഗ്യ മന്ത്രാലയത്തിലെ ഉന്നതതല ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
Read Also: ‘രാത്രി മുഴുവൻ കരച്ചിൽ’: നവജാത ശിശുവിനെ ഭിത്തിയിലിടിച്ച് കൊന്ന അമ്മയുടെ മൊഴി, കൂസലില്ലാതെ ബ്ലസ്സി
അതേസമയം ഒമിക്രോൺ വ്യാപനത്തിന്റെ സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കിയതായി ഒമാൻ അറിയിച്ചു. 18 വയസും അതിന് മുകളിലുമുള്ളവർക്ക് മൂന്നാം ഡോസ് കോവിഡ് വാക്‌സിൻ നൽകാൻ അധികൃതർ തീരുമാനിച്ചു. ഒമാൻ സുപ്രീം കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
കായിക പ്രവർത്തനങ്ങൾ, പ്രദർശനങ്ങൾ, വിവാഹ പാർട്ടികൾ, എന്നിവയുൾപ്പെടെയുള്ള പരിപാടികളിൽ ശേഷിയുടെ 50% വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് നിർദ്ദേശം. പരിപാടിയിൽ പങ്കെടുക്കുന്നവർ നിർബന്ധിത ശാരീരിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ വാക്സിൻ സ്വീകരിക്കാത്തവരുടെ പ്രവേശനം നിരീക്ഷിക്കാൻ വേണ്ടി കർശന നടപടികൾ സ്വീകരിക്കുമെന്നും ഒമാൻ മുന്നറിയിപ്പ് നൽകി.
Read Also: കൈകൊണ്ട് സ്‌പര്‍ശിക്കാന്‍ പാടില്ലാത്ത 5 ശരീരഭാഗങ്ങള്‍ ഇവയാണ്
Post Your Comments