ErnakulamLatest NewsKeralaNattuvarthaNews

യു​വാ​വി​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​യും ഹെ​ല്‍​മെ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും വധിക്കാൻ ശ്രമം : പ്ര​തി അറസ്റ്റിൽ

ഫോ​ര്‍​ട്ടു​കൊ​ച്ചി കു​ന്നും​പു​റം മെ​ഹ​ബൂ​ബ് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷ​മീ​ര്‍ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

കൊ​ച്ചി: യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. ഫോ​ര്‍​ട്ടു​കൊ​ച്ചി കു​ന്നും​പു​റം മെ​ഹ​ബൂ​ബ് കോ​ള​നി​യി​ല്‍ താ​മ​സി​ക്കു​ന്ന ഷ​മീ​ര്‍ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പ​ള്ളു​രു​ത്തി വെ​ളി ഈ​ത്തി​പ​റ​മ്പി​ല്‍ ബി​ജു (47)വിനെ ആ​ണ് ആ​ക്ര​മിച്ചത്.

ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെയാണ് കേസിനാസ്പദമായ സംഭവം. ഷെ​മീ​റി​ല്‍ നി​ന്നു ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ല്കാ​ത്ത​തി​നാ​ൽ തൃ​ക്കാ​ക്ക​ര ക​ങ്ങ​ര​പ്പ​ടി​യി​ലു​ള്ള ബാ​റി​നു മു​ന്നി​ല്‍ വ​ച്ച് ബി​ജു​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ക​ത്തി​കൊ​ണ്ട് കു​ത്തി​യും ഹെ​ല്‍​മെ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചും ആണ് ആക്രമിച്ചത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ബി​ജു ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

Read Also : പോള വാരാനെത്തിയ ക​ർ​ഷ​ക​നെ പാ​ട​ത്ത് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

ബി​ജു​വി​ന്‍റെ പരാ​തി​യി​ല്‍ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച തൃ​ക്കാ​ക്ക​ര പൊലീ​സ് തേ​വ​യ്ക്ക​ലു​ള്ള വാ​ട​ക​വീ​ട്ടി​ല്‍ നി​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്. കോടതിയിൽ പ്രതിയെ ഇന്ന് ​ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button