ആലപ്പുഴ: അശ്ലീലചുവയോടെ സംസാരിച്ചത് ചോദ്യംചെയ്ത അയൽവാസിയായ വീട്ടമ്മയെ വെട്ടിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം. നീലംപേരൂർ ഒന്നാംവാർഡ് കൈനടി അടിച്ചിറ വീട്ടിൽ വാസുദേവന്റെ ഭാര്യ സരസമ്മയെ (60) കൊലപ്പെടുത്തിയ കേസിലാണ് വിധി. കൈനടി അടിച്ചിറയിൽ പ്രദീപ്കുമാറിനാണ് (46) ജില്ല അഡീഷനൽ സെഷൻസ് കോടതി -മൂന്ന് ജഡ്ജ് പി.എൻ. സീത ശിക്ഷിച്ചത്.
ഒരുവർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കഠിനതടവും വീട്ടിൽ അതിക്രമിച്ചുകയറിയതിന് ഒരുമാസംകൂടി അധിക കഠിനതടവും അനുഭവിക്കണം. കൂറുമാറിയ ബന്ധുക്കളായ മൂന്ന് സാക്ഷികൾക്കെതിരെ കോടതി സ്വമേധയ കേസെടുത്തു.കോടതിയെ കബളിപ്പിച്ചതിനും കള്ളംപറഞ്ഞതിനും കേസെടുത്തിട്ടുണ്ട്
Post Your Comments