തിരുവനന്തപുരം: കേരള പൊലീസിനായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള നടപടിയില്‍ മാറ്റമില്ലെന്ന നിലപാട് വ്യക്തമാക്കി പിണറായി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള സാമ്പത്തിക ടെണ്ടര്‍ ചൊവ്വാഴ്ച തുറക്കും. മൂന്ന് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുക്കാനുള്ള സാങ്കേതിക യോഗ്യത നേടിയത്. മൂന്ന് വര്‍ഷത്തേക്കാണ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നത്.
Read Also : ജമ്മു കശ്മീരിൽ പോലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം: രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്
സാങ്കേതിക ടെണ്ടറില്‍ യോഗ്യത നേടിയ കമ്പനികളുടെ സാമ്പത്തിക ബിഡാണ് തുറക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്കിടെ പവന്‍ഹാന്‍സ് കമ്പനിയുടെ പത്ത് സീറ്റുള്ള ഹെലികോപ്റ്റര്‍ 1.44 കോടി മാസ വാടകയ്ക്ക് എടുത്തത് നേരത്തെ വലിയ വിവാദമായിരുന്നു. പവര്‍ഹാന്‍സുമായുള്ള കരാര്‍ ഏപ്രിലില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി. ഇതോടെയാണ് പുതിയ വാടക കരാറിന് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്. പത്ത് സീറ്റിന് പകരം ആറ് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഹെലികോപ്റ്ററാണ് അടുത്ത മൂന്ന് വര്‍ഷത്തേയ്ക്ക് വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
Post Your Comments