Latest NewsKeralaIndiaNews

‘ഗവർണർ എന്ന് പറയുന്നത് അനാവിശ്യമായ ആർഭാടം’: കാനം രാജേന്ദ്രൻ

തിരുവനന്തപുരം: സർവകലാശാലാ ചാൻസലർ സ്ഥാനത്ത് സ്വതന്ത്രമായി പ്രവർത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനു നൽകിയ കത്തിനെത്തുടർന്നുണ്ടായ സർക്കാർ – ഗവർണർ തർക്കത്തിൽ അയവില്ല. ഇപ്പോഴിതാ, ഗവർണറെ വിമർശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. ഗവർണർ എന്ന് പറയുന്നത് അനാവിശ്യമായൊരു ആർഭാഡമാണെന്ന് വിചാരിക്കുന്ന ഒരു പാർട്ടിയുടെ പ്രതിനിധിയാണ് താനെന്നും അതുകൊണ്ട് തന്നെ അവരുടെ ചെയ്തികളും അങ്ങനെയൊക്കെതന്നെയായിരിക്കുമെന്ന് മുൻകൂട്ടി കാണുന്നുണ്ടെന്നും കാനം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Also Read:സുധീഷിനെ കൊലപ്പെടുത്തിയ പത്തംഗ സംഘത്തിൽ സഹോദരിയുടെ ഭർത്താവും: കൊലയ്ക്ക് പിന്നിൽ പ്രതികാരം

കേരള നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണറെ ചാൻസലറാക്കുന്നതെന്നും അതു വേണ്ടെന്നു വയ്ക്കാനുള്ള അധികാരം നിയമസഭയ്ക്ക് എപ്പോഴുമുണ്ടെന്നും കാനം ഓർമിപ്പിച്ചു. അതിനു സർക്കാരിനെ നിർബന്ധിക്കരുതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. പൗരത്വ വിഷയത്തിലും കാർഷിക നിയമത്തിന്റെ കാര്യത്തിലും ഗവർണർ വിമർ‌ശം ഉന്നയിച്ചിട്ട് എവിടെ എത്തിയെന്നും അദ്ദേഹം പരിഹാസരൂപേണ ചോദിച്ചു.

‘മാനദണ്ഡം പാലിച്ചാണ് സർക്കാർ വിസി നിയമനം നടത്തിയത്. യുജിസി മാനദണ്ഡം അനുസരിച്ച് സെർച്ച് കമ്മിറ്റിയെ വയ്ക്കും. കമ്മിറ്റി ഗവർണർക്ക് പേരുകൾ സമർപ്പിക്കുമ്പോൾ തീരുമാനമെടുക്കുകയാണ് ചെയ്യുന്നത്. ഗവർണർ നിയമിച്ച ആളെക്കുറിച്ച് അദ്ദേഹം തന്നെ വിമർശനം ഉന്നയിക്കുകയാണ്. സർവകലാശാലകളിലെ സെനറ്റും സിൻഡിക്കേറ്റും തിരഞ്ഞെടുക്കപ്പെട്ട ബോഡിയാണ്. അവർക്കു തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. കോടതി അതിൽ എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ നോക്കാം’, കാനം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button