ന്യൂഡൽഹി : ലോകത്തിലെ ഏറ്റവും വാക്സിന്‍ അനുകൂല രാജ്യം ഇന്ത്യയെന്ന് സർവേ റിപ്പോർട്ട്. ഐഎഎൻ എസ്-സിവോട്ടർ കോവിഡ് വാക്‌സിൻ ട്രാക്കർ ( IANS-CVoter Covid Vaccine Tracker) നടത്തിയ സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ‘ലോകത്തിലെ ഏറ്റവും വാക്സിന്‍ അനുകൂല രാജ്യം ഇന്ത്യയാണ്. കോവിഡ് വാക്‌സിൻ എടുക്കാന്‍ സന്നദ്ധത കാണിക്കുന്ന യോഗ്യരായ ജനസംഖ്യയുടെ 98 ശതമാനത്തിലധികവും ഇന്ത്യയിലാണ്’- റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 89 ലക്ഷത്തിലധികം വാക്‌സിനുകള്‍ ഇന്ത്യ നല്‍കിയെന്നാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഇന്ത്യയുടെ ക്യുമുലേറ്റീവ് കോവിഡ്-19 വാക്സിനേഷന്‍ കവറേജ് (ഡോസ് 1+ ഡോസ് 2) ഇപ്പോള്‍ 133 കോടി കവിഞ്ഞു.
Read Also : ദുബായ് ഇനി ലോകത്തിലെ ആദ്യ പേപ്പർരഹിത സർക്കാർ : ലാഭിക്കുക 350 ദശലക്ഷം ഡോളർ
രാജ്യത്തെ 90 കോടി പ്രായപൂര്‍ത്തിയായ ജനസംഖ്യയില്‍ 81 കോടിയിലധികം ആളുകള്‍ക്ക് കോവിഡ് ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. വാക്സിന്‍ ചെയ്യാത്ത ബാക്കിയുള്ള 9 കോടിയില്‍, 7.5 കോടി പേര്‍ വൈറസിനെതിരെ സംരക്ഷണം ലഭിക്കാന്‍ ആഗ്രഹിക്കുന്നു.1.5 കോടി ആളുകള്‍ മാത്രമാണ് വാക്സിന്‍ ലഭിക്കാന്‍ വിമുഖതയോ മടിയോ കാണിച്ചത്. വാക്സിനേഷന്‍ എടുക്കാന്‍ മടികാണിച്ചവര്‍ പോലും വാക്സിന്‍ എടുക്കുന്നതിനെതിരെ കര്‍ക്കശക്കാരല്ലെന്നും ട്രാക്കര്‍ കണ്ടെത്തി.
Post Your Comments