ദുബായ്: ലോകത്തെ ആദ്യ പേപ്പർരഹിത സർക്കാറായി ദുബായ് മാറിയെന്ന് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഈ പദ്ധതിയിലൂടെ 350 ദശലക്ഷത്തിന്റെ ഡോളറും മനുഷ്യാധ്വാനത്തിന്റെ 14 മണിക്കൂറും ലാഭിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് സർക്കാരിന്റെ ആഭ്യന്തരവും ബാഹ്യവുമായ എല്ലാ നടപടികളും ഡിജിറ്റലൈസ് ചെയ്തിരിക്കുകയാണ്. ഈ പദ്ധതിയുടെ ലക്ഷ്യം ജീവിതത്തിലെ എല്ലാ വശങ്ങളും ഡിജിറ്റലൈസ് ചെയ്യുക എന്നതാണ്.
ഇതൊരു പുതിയ യാത്രയുടെ തുടക്കമാണെന്നും നവീകരണം, സൃഷ്ടിപരമാക്കൽ, ഭാവിയിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവയിൽ വേരൂന്നിയ ഒരു യാത്രയാണിതെന്നും ഷെയ്ഖ് പറഞ്ഞു. യു.എസ്, യു.കെ, കാനഡ എന്നീ രാജ്യങ്ങളിലെ സർക്കാറുകളെല്ലാം ഈ മാർഗം പിന്തുടരാനുള്ള തയ്യാറെടുപ്പിലാണ്.
എന്നാൽ, ഇത്തരത്തിൽ നടപടികൾ സ്വീകരിക്കുമ്പോൾ സൈബർ ആക്രമണങ്ങൾ രാജ്യങ്ങൾ നേരിടേണ്ടി വരുന്ന പ്രധാന വെല്ലുവിളിയാണ്. അടുത്ത അഞ്ചു പതിറ്റാണ്ടിനുള്ളിൽ ദുബായിൽ ഡിജിറ്റൽ ജീവിതം നടപ്പിലാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായും ഷെയ്ഖ് പ്രഖ്യാപിച്ചു.
Post Your Comments