കൊച്ചി : ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ച സംഭവത്തിൽ സർക്കാർ പ്ലീഡർ രശ്മിത രാമചന്ദ്രനെ നടപടിയുണ്ടാകുമെന്ന് അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണക്കുറുപ്പ്. രശ്മിതയ്‌ക്കെതിരെ വിമുക്തഭടന്മാരും, യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജുമുൾപ്പെടെ നിരവധി പേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു.
പരാതിയിൽ സ്വാഭാവിക നടപടി ഉണ്ടാകും, എന്നാൽ എന്ത് നടപടിയാണ് ഉണ്ടാകുകയെന്ന് ഇപ്പോൾ പറയാനാകില്ലെന്നും എ.ജി പറഞ്ഞു. ആലുവ ഗസ്റ്റ് ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി എ.ജി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
ബിപിൻ റാവത്തിന്റെ മരണ വാർത്തയ്‌ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു രശ്മിത രാമചന്ദ്രൻ അധിക്ഷേപവുമായി രംഗത്ത് വന്നത്. ഭരണഘടനാ ചട്ടങ്ങൾ പാലിക്കാതെയാണ് ബിപിൻ റാവത്തിനെ സംയുക്ത സൈനിക മേധാവി ആക്കിയതെന്നും മരണം ആരെയും വിശുദ്ധനാക്കില്ലെന്നുമായിരുന്നു വിമർശനം.
Post Your Comments