ന്യൂഡല്‍ഹി: റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നും എങ്ങും മോഷണം പോയിട്ടില്ല, പകരം അതിന്റെ ഫോട്ടോകോപ്പികൾ ആണ് ഹർജിക്കൊപ്പം കോടതിയിൽ നൽകിയതെന്ന് അറ്റോണി ജനറല്‍. രേഖകള്‍ മോഷണം പോയെന്ന രീതിയിൽ താൻ കോടതിയിൽ പറഞ്ഞെന്നാണ് പ്രതിപക്ഷ കക്ഷികൾ പുറത്തു പ്രചരിപ്പിച്ചത് എന്നും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍.
‘ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും റഫാല്‍ രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന് ഞാന്‍ സുപ്രീംകോടതിയെ അറിയിച്ചെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചത്. ഈ ആരോപണം പൂര്‍ണായും തെറ്റാണ്.’ കെ.കെ വേണുഗോപാലിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.സര്‍ക്കാര്‍ അതീവ രഹസ്യ സ്വഭാവത്തോടെ സൂക്ഷിച്ചിരുന്ന യഥാര്‍ഥ രേഖകളുടെ ഫോട്ടോകോപ്പി ഉപയോഗിച്ചാണ് ഇടപാടില്‍ അഴിമതി ആരോപിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കുന്നു.
അതീവ രഹസ്യ സ്വഭാവമുള്ള ഈ രേഖകൾ ഫോട്ടോകോപ്പിയെടുത്ത് ഓഫീസിൽ നിന്നും ഹർജിക്കാർക്ക് നൽകിയവരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. കൂടാതെ റഫാല്‍ രേഖകള്‍ പ്രസിദ്ധീകരിച്ച ദി ഹിന്ദു ദിനപത്രത്തിന് ഒദ്യോഗിക രഹസ്യ നിയമം ലഘിച്ചതിന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Post Your Comments