റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് മുകളിൽ. ഞായറാഴ്ച്ച സൗദി അറേബ്യയിൽ 51 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 68 പേർ രോഗമുക്തി നേടിയതായും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരാൾക്കാണ് ഞായറാഴ്ച്ച കോവിഡ് ബാധയെ തുടർന്ന് സൗദി അറേബ്യയിൽ ജീവൻ നഷ്ടപ്പെട്ടത്.
Read Also: ബഹ്‌റൈനിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു: മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി അധികൃതർ
5,50,240 പേർക്കാണ് സൗദിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5,39,477 പേർ രോഗമുക്തി നേടി. 8,853 പേർ കോവിഡിനെ തുടർന്ന് മരണമടഞ്ഞുവെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിൽ 29 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമാണ്. അതേസമയം രാജ്യത്ത് 48,073,522 കോവിഡ് വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തു.
Read Also: പത്മിനി വർക്കി പുരസ്‌കാരം ആംബുലൻസ് ഡ്രൈവർ ദീപ ജോസഫിന് സമ്മാനിച്ചു
Post Your Comments