Latest NewsInternational

കൊച്ചുകുട്ടിയെ വെടിവെച്ചു കൊന്നു : ക്രൂരത തുടർന്ന് താലിബാൻ

കാബൂൾ: അഫ്ഗാനിസ്ഥാനിൽ കൊച്ചു കുട്ടിയെ വെടിവെച്ചു കൊന്ന് താലിബാൻ ഭീകരർ. വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്ന ആൺകുട്ടിയെയാണ് ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയത്. ഫൈസൽ എന്ന കുട്ടിയാണ് താലിബാൻ ഭീകരരുടെ തോക്കിനിരയായത്. മാതാവിന്റെ സഹോദരന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുത്ത് മടങ്ങി വരികയായിരുന്നു ഫൈസൽ അടങ്ങുന്ന സംഘം.

വിവാഹ നിശ്ചയത്തിനായി ബന്ധുക്കളുമൊത്ത് വധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്ന ഇവരെ ഖ്വവാ ഇ മർക്കസിന് സമീപത്തെ ചെക്‌പോസ്റ്റിൽ വെച്ച് താലിബാൻ ഭീകരർ തടഞ്ഞു നിർത്തുകയായിരുന്നു. വിവാഹ നിശ്ചയത്തിന് പോവുകയാണെന്ന് അറിഞ്ഞപ്പോൾ ഭീകരർ ഇവരോട് തിരിച്ചു പോകാൻ ആവശ്യപ്പെട്ടു.

ഇവർ പറഞ്ഞതനുസരിച്ച് തിരികെ പോകാൻ തുടങ്ങിയപ്പോൾ, അവർ കുട്ടിയ്ക്ക് നേരെ അകാരണമായി വെടി വെക്കുകയായിരുന്നുവെന്ന് മാതൃസഹോദരൻ വ്യക്തമാക്കി. പരിക്കേറ്റ ഫൈസലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button