Latest NewsKeralaMollywoodNewsEntertainment

ആൾ ഇല്ല, ചാനല്‍ നിര്‍ത്തിയാലോ എന്ന ആലോചനയിൽ സീമ ജി നായര്‍: തുറന്നു പറഞ്ഞ് സീമയുടെ മകന്‍

15 ദിവസത്തോളമായി അമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട്

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് സീമ ജി നായര്‍. സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായ താരം യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സീമയുടെ മകന്‍ ആരോമല്‍ പങ്കുവെച്ച വീഡിയോയാണ്. യൂട്യൂബ് ചാനല്‍ നിര്‍ത്തുന്നതിനെ കുറിച്ച്‌ അമ്മ പറഞ്ഞതിനെ കുറിച്ചാണ് മകന്‍ പറയുന്നത്.

read also: പ്രണയവിവാഹത്തിന് പിന്തുണ നല്‍കി : സി.പി.ഐ. പ്രവര്‍ത്തകന് നേരെ ആക്രമണം

’15 ദിവസത്തോളമായി അമ്മ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ട്. ഷൂട്ടിംഗ് തിരക്കിലൊക്കെയാണ് അമ്മ. അതാണ് ചാനലിലേക്ക് വരാത്തത്. പിന്നെ യൂട്യൂബ് ചാനല്‍ നിര്‍ത്തിയാലോ എന്നൊരു പ്ലാനും കൂടിയുണ്ട്. അമ്മ ഇടുന്ന വീഡിയോ നമ്മള്‍ വിചാരിക്കുന്നത്ര റീച്ച്‌ വരുന്നില്ല. നമ്മുടെ ഓഡിയന്‍സിന് എങ്ങനെയുള്ള വീഡിയോയാണ് ആവശ്യം എന്ന് സത്യം പറഞ്ഞാല്‍ നമുക്കറിയില്ല. ഇരുപതിനായിരവും പതിനായിരവും അയ്യായിരവുമൊക്കെയാണ് പല വീഡിയോയുടേയും കാഴ്ചക്കാര്‍. ഇങ്ങനെയാണെങ്കില്‍ നമുക്കെന്തിനാണിത്, നമുക്കത് നിര്‍ത്താമെന്നായിരുന്നു അമ്മ പറഞ്ഞത്. ഇല്ല അങ്ങനെയല്ല, നമുക്ക് അതേക്കുറിച്ച്‌ അവരോട് തന്നെ ചോദിക്കാമെന്നായിരുന്നു ഞാന്‍ പറഞ്ഞത്.’- ആരോമല്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button