NattuvarthaLatest NewsKeralaNewsIndia

ആരാണീ പിണറായി വിജയൻ, ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ അയാൾ: ഷാജിയെ ട്രോളി പി വി അൻവർ

ഖുറാനും ദീനുമൊക്കെ പരമമായ സത്യമാണ്, സംശയമുണ്ടെങ്കിൽ ഷായി സായിവിനോട്‌ ചോദിച്ചാൽ മതി

നിലമ്പൂർ: മുസ്ലിം ലീഗ് നേതാവായ കെ എം ഷാജിയെ ട്രോളി പി വി അൻവർ രംഗത്ത്. മുഖ്യമന്ത്രിയെയും സർക്കാരിന്റെ നടപടികളെയും വിമർശിക്കുകയും വർഗ്ഗീയമായ പരാമർശങ്ങൾ നടത്തുകയും ചെയ്തതോടെയാണ് പി വി അൻവർ കെ എം ഷാജിയ്ക്കെതിരെ ട്രോളുമായി രംഗത്തെത്തിയത്. ആരാണീ പിണറായി വിജയൻ, ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ആണോ അയാൾ എന്ന് കെ എം ഷാജിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് പിവി അൻവർ ചോദിക്കുന്നു.

Also Read:പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ് : മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

‘ലീഗുകാരോടാണ്, പ്രസിദ്ധമായ ഒരു ഹദീസുണ്ട് ‘ഹൃദയത്തിൽ അഹങ്കാരത്തിന്റെ ഒരു തരിയെങ്കിലും ഉള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല’. വിശുദ്ധ ഖുറാൻ ഇങ്ങനെയും പറഞ്ഞുവച്ചിട്ടുണ്ട്‌. ‘അവൻ അഹങ്കാരിയായി പറഞ്ഞു, ഞാൻ അവനെക്കാൾ മികച്ചവനാണ്,
അവൻ അവിശ്വസ്തനായി’. ഖുറാനും ദീനുമൊക്കെ പരമമായ സത്യമാണ്. സംശയമുണ്ടെങ്കിൽ ഷായി സായിവിനോട്‌ ചോദിച്ചാൽ മതി’, പി വി അൻവർ ഫേസ്ബുക്കിൽ കുറിച്ചു.

അതേസമയം, ലീഗിനെതിരെയും, ലീഗിന്റെ വിവാദ പരാമർഷങ്ങൾക്കെതിരെയും രൂക്ഷ വിമർശനങ്ങളാണ് ജനാധിപത്യ കേരളത്തിൽ നിന്ന് ഉയർന്നു കേൾക്കുന്നത്. സാമൂഹ്യമാധ്യമങ്ങളിലും മറ്റും വലിയ തോതിൽ പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button