തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർവകലാശാലകളെ സംസ്ഥാന സർക്കാർ പാർട്ടി സെല്ലാക്കി മാറ്റിയെന്നും കേരള ചരിത്രത്തിലെ ഏറ്റവും അപമാനകരമായ രാഷ്ട്രീയ ഇടപെടലാണിതെന്നും വി ഡി സതീശൻ പറഞ്ഞു. ഇതിലും ഭേദം പാർട്ടി സെക്രട്ടറിയെ ചാൻസലറാക്കുന്നതാണെന്നും അദ്ദേഹം വിമർശിച്ചു.
നിയമനം സി പി എം ബന്ധമുള്ളവർക്ക് മാത്രമാണെന്നും, എല്ലായിടത്തും പാർട്ടിക്കാരെ കുത്തി നിറയ്ക്കുകയാണെന്നും സതീശൻ പറഞ്ഞു. വിസിയുടേത് അടക്കമുള്ള നിയമനങ്ങൾ മരവിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Read Also : ശബരിമല തീര്‍ത്ഥാടനം: നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍
സർവകലാശാലകൾ പിണറായി വത്കരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി പ്രതികരിച്ചു. ഗവർണർക്ക് പോലും സഹികെട്ടു. നടപടിയെടുക്കാനുള്ള ചുമതല അദ്ദേഹത്തിനുണ്ട്. ചാൻസിലറായി തുടരാൻ ഗവർണർ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത്തരം തോന്ന്യാസങ്ങൾക്ക് കൂട്ടുനിൽക്കരുതെന്നും മുരളീധരൻ പറഞ്ഞു.
Post Your Comments