തിരുവനന്തപുരം: ശബരിമല തീർത്ഥാടനം പ്രമാണിച്ച് പ്രത്യേക ട്രെയിനുകൾ അനുവദിച്ച് സതേണ്‍ റെയിൽവെ. അനുവദിച്ച പ്രത്യേക ട്രെയിനുകളുടെ സമയക്രമവും റെയിൽവെ പുറത്ത് വിട്ടു.
സെക്കന്തരാബാദിൽ നിന്നും 17-നു വൈകുന്നേരം 7.20ന് പുറപ്പെടുന്ന സ്പെഷ്യൽ ട്രെയിൻ 18-നു രാത്രി 11.45-ന് കൊല്ലത്തെത്തും. തിരികെ 19-ന് പുലർച്ചെ 2.30-നു കൊല്ലത്തു നിന്നും പുറപ്പെട്ട് 20-ന് പുലർച്ചെ 6.45-ന് സെക്കന്തരാബാദിലെത്തും. കച്ചെഗുഡ-കൊല്ലം സ്പെഷൽ ട്രെയിൻ 19-ന് വൈകുന്നേരം 6.30-ന് കച്ചെഗുഡയിൽ നിന്നും പുറപ്പെട്ട് 20-നു രാത്രി 9.40-നു കൊല്ലത്തെത്തും. തിരികെ 21-നു രാത്രി 12.45-നു കൊല്ലത്തു നിന്നും പുറപ്പെട്ട് 22-നു പുലർച്ചെ ആറിന് കച്ചെഗുഡയിലെത്തും.
Read Also : മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെയുള്ള പരാമർശം : മുസ്ലിംലീഗ് നേതാവിനെതിരെ കേസ്
കച്ചെഗുഡ-കൊല്ലം സ്പെഷൽ ട്രെയിൻ ഈ മാസം 20-നും സർവീസ് നടത്തും. 20-നു ഉച്ചകഴിഞ്ഞ് 4.20-നു കച്ചെഗുഡയിൽ നിന്നും പുറപ്പെട്ട് 21-നു രാത്രി 9.40-നു കൊല്ലത്തെത്തിച്ചേരും. തിരികെ 22-നു രാത്രി 12.45-നു കൊല്ലത്തു നിന്നും പുറപ്പെട്ട് 23-നു രാവിലെ 10-നു കച്ചെഗുഡയിലെത്തിച്ചേരും.
Post Your Comments