Latest NewsKeralaNewsDevotionalSpirituality

അപവാദം കേൾക്കാനും അപകടങ്ങൾ നേരിടാനും സാധ്യത: ശനിദോഷം മാറാൻ ശബരിമല തീർഥാടനം

അയ്യപ്പന്മാർ ധരിക്കുന്നത് കറുപ്പും നീലയും വസ്ത്രങ്ങളാണ്.

വൃശ്ചിക മാസം മണ്ഡലകാലമാണ്. അയ്യപ്പ സന്നിധിയിലേക്ക് നിരവധി ഭക്തന്മാർ ദർശന സായൂജ്യം തേടിയെത്തുന്ന കാലം. ജാതകവശാൽ ശനിദോഷമാണെങ്കിൽ വനവാസം, അന്യദേശവാസം ഒക്കെയായിരിക്കും ഫലപ്രാപ്തി. ശനി ദശകാലത്ത് എല്ലാ കാര്യങ്ങളും തടസ്സങ്ങൾ നേരിടുകയും മന്ദഗതിയിൽ ആവുകയും അപവാദം കേൾക്കാനും അപകടങ്ങൾ നേരിടാനും സാധ്യതയുണ്ട്. ഏഴര ശനി, കണ്ടക ശനി, ശനിദശ തുടങ്ങിയ കാലങ്ങളിൽ നാടുവിടാനും ദുരിതങ്ങൾ അനുഭവിക്കാനുമൊക്കെ സാധ്യതയുണ്ട്. ഇതിൽ നിന്നും മോചനം നേടാൻ ശബരിമല തീർഥാടനം.

കറുപ്പ് വസ്ത്രം ധരിച്ച് , മാലയിട്ട് , വ്രതം എടുത്തു കല്ലും മുള്ളും ചവിട്ടി കാനന പാത താണ്ടി ശരണം വിളിയോടെ ഓരോ ഭക്തനും അയ്യപ്പനെ കണ്ട് തൊഴാൻ ശബരിമലയിലേക്ക് യാത്രയാകുന്നു. ഈ തീർത്ഥാടനം ശനിദോഷ പരിഹാരമാണ്. കൂടാതെ അയ്യപ്പന്മാർ ധരിക്കുന്നത് കറുപ്പും നീലയും വസ്ത്രങ്ങളാണ്. ഇവ ധരിക്കുന്നത് ശനി ദോഷങ്ങൾക്ക് പരിഹാരമാണ്. അനുഭവിക്കാൻ ഉള്ള ദോഷങ്ങളും ദുരിതങ്ങളും ഒക്കെ ഈ കാനനവാസത്തിലൂടെ ഒഴിവായി പോവുകയാണ് ചെയ്യുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button