KeralaLatest NewsNews

എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍? റിപ്പോർട്ട് സമർപ്പിച്ച് രണ്ടു വർഷം കഴിഞ്ഞു: വിമർശനവുമായി പാര്‍വ്വതി

ഞങ്ങളുടെ തൊഴലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാന്‍ കഴിയുന്നതാണ്

തിരുവനന്തപുരം : തൊഴിലിടത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യാൻ ഏർപ്പാടാക്കിയ ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോർട്ട് സമര്‍പ്പിച്ച്‌ വര്‍ഷങ്ങള്‍ രണ്ടായിട്ടും നടപടി സ്വരീകരിക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ നടി പാര്‍വ്വതി തിരുവോത്ത് രംഗത്ത്. വിഷയത്തില്‍ തീരിമാനമെടുക്കാത്തത് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നല്‍കാത്തതുകൊണ്ടാണെന്നും പാര്‍വ്വതി ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചു.

‘ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേര്‍ തങ്ങള്‍ കടന്നു പോകുന്ന ദുരവസ്ഥയെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഞങ്ങളുടെ തൊഴലിടം സുരക്ഷിതമാക്കാന്‍ കഴിയുന്ന നിയമം കൊണ്ടുവരാന്‍ കഴിയുന്നതാണ് ഈ റിപ്പോര്‍ട്ട്. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനമെടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന ഓര്‍മ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍’- പാര്‍വതി കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button