KozhikodeNattuvarthaLatest NewsKeralaNews

‘ഏട്ടന്റെ അടുത്ത് തന്നെ എന്നെയും മക്കളെയും അടക്കണം’: പ്രിയയുടെ അവസാന ആഗ്രഹം നടത്തി ബന്ധുക്കൾ

പേരാമ്പ്ര: ‘ഞങ്ങള്‍ പ്രകാശേട്ടന്റെ അരികിലേക്ക് പോകുകയാണ്. ഏട്ടന്റെ അടുത്തുതന്നെ അടക്കം ചെയ്യണം’, ഭർത്താവ് മരിച്ചതിന്റെ ദുഃഖം താങ്ങാനാകാതെ മക്കളെയും ചേർത്ത് പിടിച്ച് ആത്മഹത്യ ചെയ്ത പ്രിയയുടെ അവസാന ആഗ്രഹം ഇതായിരുന്നു. തീപ്പൊള്ളലേറ്റ് കിടക്കുമ്പോള്‍ രക്ഷിക്കാന്‍ ഓടിയെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോയവരോടും മെഡിക്കല്‍ കോളേജിലെ ഡോക്ടറോടും പ്രിയ പലയാവർത്തി പറഞ്ഞിങ്ങനെയായിരുന്നു. ഒടുവിൽ പ്രിയയെയും മക്കളെയും പ്രകാശന്റെ അടുത്ത് തന്നെ അടക്കി.

Also Read:നാരങ്ങാ സോഡ പതിവായി കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ സൂക്ഷിക്കുക..!!

പാലേരിയിലെ ചിപ്‌സ് നിര്‍മാണ കടയിലെ ജീവനക്കാരനായിരുന്ന പ്രകാശന്‍ മാസങ്ങൾക്ക് മുന്നെയാണ് മരിച്ചത്. പ്രിയപ്പെട്ടവന്റെ പെട്ടെന്നുള്ള വേര്‍പാട് പ്രിയയ്ക്ക് താങ്ങാനാകാത്തതായിരുന്നു. അച്ഛന്‍ പ്രകാശന്റെ അരികിലേക്ക് അമ്മയ്‌ക്കൊപ്പം കുട്ടിക്കുരുന്നുകളായ നിവേദ്യയും പുണ്യയും യാത്രയായപ്പോൾ സങ്കടം താങ്ങാനാകാതെ നാട്ടുകാരും വീട്ടുകാരും നിന്നു.

അച്ഛമ്മ ഓമന അമ്മ മറ്റൊരു മുറിയിലും പ്രിയയും മക്കളും ഒരു മുറിയിലുമായിരുന്നു ഉറങ്ങാന്‍ കിടന്നത്. ഓമന അമ്മയുടെ അടുത്ത് ഉറങ്ങാറുള്ള കുട്ടിയെ കഴിഞ്ഞദിവസം പ്രിയയ്‌ക്കൊപ്പം മാറ്റിക്കിടത്തുകയായിരുന്നുവത്രേ. ഓമന അമ്മയുടെ നിലവിളികേട്ടാണ് അടുത്ത വീട്ടുകാര്‍ വിവരമറിഞ്ഞ് ഓടിയെത്തിയത്. മുറി തുറക്കാത്തതിനാല്‍ ചവിട്ടിത്തുറക്കുകയായിരുന്നു. പൊള്ളലേറ്റ മൂവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button