Latest NewsKeralaNews

പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ് : മുൻ എംഎൽഎ എസ് രാജേന്ദ്രനെതിരെ എം എം മണി

ഇടുക്കി: ജാതിയുടെ ആളായി പാര്‍ട്ടി തന്നെ ചിത്രീകരിച്ചുവെന്ന ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്റെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ച് ഉടുമ്പന്‍ചോല എംഎല്‍എ എംഎം മണി. ജാതി നോക്കിയല്ല എസ് രാജേന്ദ്രന് എംഎല്‍എ ആക്കിയതും പാര്‍ട്ടിയുടെ ജില്ലാ അധ്യക്ഷനാക്കിയതെന്നും കൃത്യമായ കാരണങ്ങളുണ്ടായതിനാലാണ് അദ്ദേഹത്തിനെതിരെ അന്വേഷണ കമ്മീഷനെ വെച്ചതെന്നും എംഎം മണി പറഞ്ഞു.

‘രാജേന്ദ്രനെ മുമ്പ് ജില്ലാ പഞ്ചായത്ത് അധ്യക്ഷനാക്കിയതും 15 വര്‍ഷം എംഎല്‍എ ആക്കിയതും ബ്രാഹ്മണാനാണെന്ന് നോക്കിയല്ല. അദ്ദേഹം പളളനാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. ജാതിയുടെ ആളായി പാര്‍ട്ടി അദ്ദേഹത്തെ കണ്ടിട്ടില്ല. രാജേന്ദ്രന്‍ എവിടെയാണെന്ന് പാര്‍ട്ടിക്കറിയില്ല. അദ്ദേഹം പറയുന്നതെല്ലാം ശുദ്ധ വിവരക്കേടാണ്. സ്വന്തം വ്യക്തി ജീവിതത്തെക്കുറിച്ച് രാജേന്ദ്രന്‍ പരിശോധിക്കണം. പാര്‍ട്ടിക്കെതിരെയുളള അദ്ദേഹത്തിന്റെ പ്രതികരണം അദ്ദേഹം ഇപ്പോള്‍ പാര്‍ട്ടിയില്‍ ഇല്ലെന്നതിനുളള തെളിവാണ്’- മണി പറഞ്ഞു.

Read Also  :  സപ്ലൈകോ ഉത്പന്നങ്ങള്‍ ഇനി വീട്ടിലെത്തും, 30 ശതമാനം വരെ വിലക്കുറവോടെ: മുഖ്യമന്ത്രി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ രാജേന്ദ്രന്‍ ശ്രമിച്ചുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ, ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് മണിയുടെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button