Latest NewsNewsIndia

കൂനൂര്‍ ഹെലികോപ്റ്റർ അപകടം: മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു

നിലവിലെ സേനാ മേധാവികളിൽ എം.എം നരവനെയാണ് ഏറ്റവും സീനിയർ. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.

കൂനൂര്‍: ഹെലികോപ്റ്റർ അപകടത്തില്‍ മരിച്ച നാലുപേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. വിങ് കമാന്‍ഡര്‍ പി.എസ്.ചൗഹാന്‍, സ്ക്വാഡ്രണ്‍ ലീഡര്‍ കുല്‍ദീപ് സിങ്, ലാന്‍ഡ്സ്നായികുമാരായ തേജ, വിവേക് കുമാര്‍, ജൂനിയര്‍ വാറണ്ട് ഓഫിസര്‍ ജെ ഡബ്ളിയു ദാസ് എന്നിവരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

Read Also:  അത് വിവാഹമാണോ, വ്യഭിചാരമാണ് അത് പറയാന്‍ തന്റേടം വേണം : മന്ത്രിയെ അവഹേളിച്ച് ലീഗ് നേതാവ്

അതേസമയം, ജനറൽ ബിപിൻ റാവത്തിന്റെയും പത്നി മധുലിക റാവത്തിന്റെയും ചിതാഭസ്മം ഇന്ന് ഹരിദ്വാറിൽ നിമജ്ജനം ചെയ്യും. ഇതിനായി ബന്ധുകൾ രാവിലെ ഹരിദ്വാറിൽ എത്തും. കേന്ദ്ര മന്ത്രി അജയ് ഭട്ടും ചടങ്ങിൽ പങ്കെടുക്കും. അതേസമയം കരസേന മേധാവി ജനറൽ എം.എം നരവനെ ജനറൽ ബിപിൻ റാവത്തിന്റെ പിൻഗാമിയായേക്കും. നിലവിലെ സേനാ മേധാവികളിൽ എം.എം നരവനെയാണ് ഏറ്റവും സീനിയർ. ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉടനുണ്ടായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button