KeralaLatest NewsNews

സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല ഗവര്‍ണര്‍: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം : സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ പറയുന്നിടത്ത് വെറുതെ ഒപ്പിടാന്‍ മാത്രമുള്ളതല്ല കേരളത്തിലെ ഗവര്‍ണറെന്ന് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഭരണഘടനാപരമായി നല്‍കിയിട്ടുള്ള ചുമതലകള്‍ നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിന്റെ പ്രതികരണമാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് അവസാന വാക്ക് ചാന്‍സലറുടേതാണ്. ഒരു സംസ്ഥാനത്തെ ഗവര്‍ണറാണ് ആ സംസ്ഥാനത്തെ സര്‍വകലാശാലകളിലെ ഗവര്‍ണര്‍. സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്ക് കീഴിലാണ് വരുന്നത്. ചാന്‍സലറെ നിയമിക്കുന്നത് ഗവര്‍ണറാണ്. എന്നാല്‍, കേരളത്തില്‍ നടക്കുന്നതെന്താണ്. ഗവര്‍ണര്‍ നിര്‍വഹിക്കേണ്ട ചുമതലയില്‍ സര്‍ക്കാര്‍ ഇടപെടുകയാണ്. ഗവര്‍ണര്‍ക്ക് മേല്‍ തങ്ങളുടെ ഇഷ്ടക്കാരെ നിയമിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇതിലുള്ള പ്രതിഷേധമായിട്ടാണ് ചാന്‍ലസര്‍ സ്ഥാനം തിരികെ എടുക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടതെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

Read Also  :  സൈ​നി​ക മേ​ധാ​വി​യെ മോ​ശ​മാ​യി അ​വ​ഹേ​ളി​ച്ച​ത് ബി.​ജെ.​പി വ​ക്താ​വ് സ​ന്ദീ​പ് വാച​സ്പ​തി: എ​സ്.​ഡി.​പി.​ഐ

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ഇപ്പോള്‍ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. വൈസ് ചാന്‍സലര്‍ നിയമനത്തിന് അതിന്റേതായ നടപടിക്രമങ്ങളുണ്ട്. അതിനെ മറികടന്നാണ് സര്‍ക്കാരിന്റെ നീക്കം. ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കി തീരുമാനങ്ങള്‍ നടപ്പിലാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button