ഇസ്ളാമാബാദ്: കാശ്‌മീര്‍ പ്രശ്‌നമുള്‍പ്പടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാതെ നീളുന്നതിന്റെ കാരണം ചൂണ്ടിക്കാട്ടി ഇന്ത്യയെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യ ഭരിക്കുന്നത് ഒരു ‘മത ദേശീയത’യുളള സര്‍ക്കാരാണെന്നും അതിനാല്‍ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അര്‍ത്ഥവത്തായ എന്തെങ്കിലും ചര്‍ച്ചകള്‍ സാദ്ധ്യമല്ലെന്നും ഇമ്രാന്‍ ഖാന്‍ കുറ്റപ്പെടുത്തി.’സമാധാനപരവും സമൃദ്ധവുമായ ദക്ഷിണേഷ്യ’ എന്ന വിഷയത്തില്‍ ഇസ്ളാമാബാദില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇമ്രാന്‍.
പാകിസ്ഥാന്റെ ഭാഗത്തുനിന്നും പ്രശ്‌നപരിഹാരത്തിന് എത്ര ശ്രമമുണ്ടായാലും ഇരു രാജ്യങ്ങളും ഒന്നിച്ചിരുന്ന് ചര്‍ച്ച ചെയ്യാനാകാത്തിടത്തോളം കാലം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. ദക്ഷിണേഷ്യയില്‍ സമാധാനശ്രമത്തിനുളള ഏറ്റവും വലിയ പ്രശ്‌നമായാണ് ഇമ്രാന്‍ കാശ്‌മീര്‍ വിഷയത്തെ കാണുന്നത്. എന്നാല്‍ സ്വന്തം രാജ്യത്ത് മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ ക്രൂരമായ ആക്രമണങ്ങള്‍ നടക്കുകയും അത് ലോകമാകെ വാര്‍ത്തയാകുകയും ചെയ്യുന്ന സമയത്താണ് ഇമ്രാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുന്നത്.
ചൈനയും അമേരിക്കയും തമ്മിലെ ശത്രുത കുറയ്‌ക്കാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നെന്നും പാകിസ്ഥാന്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലെ കടുത്ത ശത്രുത മൂലം ലോകരാജ്യങ്ങള്‍ ധാരാളം അനുഭവിച്ചതായും ഇമ്രാന്‍ ചൂണ്ടിക്കാട്ടി. ഫിനാന്‍ഷ്യല്‍ ആക്‌ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്‌എടിഎഫ്) ഗ്രേ ലിസ്‌റ്റിലാണ് പാകിസ്ഥാന്‍. ഭീകരവാദത്തിന് ഫണ്ടിംഗ് നടത്തുന്നതാണ് ഇതിന് കാരണം.
Post Your Comments