തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ സംഘം യുവാവിനെ വെട്ടിക്കൊന്നു. പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. കല്ലൂര്‍ സ്വദേശി സുധീഷ് (35) ആണ് മരിച്ചത്. വാഹനത്തിലെത്തിയ സംഘം യുവാവിന്റെ കാല്‍ വെട്ടിയെടുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധീഷ് രക്തം വാര്‍ന്നാണ് മരിച്ചത്. ബൈക്കിലും ഓട്ടോയിലുമെത്തിയ 12 അംഗ സംഘമാണ് സുധീഷിനെ ആക്രമിച്ചത്. ഗുണ്ടാ സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്ത് വെച്ചാണ് ആക്രമിച്ചത്. കാല്‍ വെട്ടിയെടുത്ത ശേഷം വെട്ടിയ കാല്‍ ബൈക്കില്‍ എടുത്തുകൊണ്ട് പോയി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
സുധീഷിന്റെ ശരീരം മുഴുവന്‍ വെട്ടേറ്റിട്ടുണ്ട്. ഉടന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന് പിന്നില്‍ ഗുണ്ടാ സംഘത്തിന്റെ പകയാണെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments