ദുബായ്: ലോകത്തിലെ ആദ്യത്തെ പേപ്പർ രഹിത സർക്കാർ എന്ന നേട്ടം സ്വന്തമാക്കി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്.
ജീവിതത്തെ അതിന്റെ എല്ലാ വശങ്ങളിലും ഡിജിറ്റൈസ് ചെയ്യാനുള്ള ദുബായിയുടെ യാത്രയിൽ ഇന്ന് ഒരു പുതിയ ഘട്ടത്തിന് തുടക്കം കുറിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ആദ്യത്തെ പേപ്പർരഹിത സർക്കാരായി മാറാൻ വേണ്ടി 2018-ൽ ആരംഭിച്ച ദുബായ് പേപ്പർലെസ് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ ദുബായ് എമിറേറ്റ് നേടിയെടുത്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
കടലാസ് രഹിത സർക്കാരിലേക്കുള്ള പൂർണ്ണമായ മാറ്റത്തിലേക്ക് യുഎഇ എത്തുമ്പോൾ രാജ്യത്തിന്റെ നേതൃത്വത്തിന്റെ അഭിലാഷങ്ങൾ ജനങ്ങൾ നിറവേറ്റുന്നത് കാണുന്നതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments