KozhikodeNattuvarthaLatest NewsKeralaNews

കൊടുവള്ളിയിൽ വൻ മയക്കുമരുന്ന് വേട്ട : മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ

5000 മില്ലി ഗ്രാം എംഡിഎംഎ 3000 മില്ലി ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്

കോഴിക്കോട്: കൊടുവള്ളിയിൽ മാരക മയക്കുമരുന്നുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. ഈങ്ങാപ്പുഴ മലപ്പുറം അടിമാലിക്കൽ വീട്ടിൽ മുഹമ്മദ് മകൻ ആബിദ് (35), കൊടുവള്ളി മുക്കിലങ്ങാടി ദേശത്ത് പുറായി ഷെരീഫ് മകൻ അഫ്സൽ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വിപണിയിൽ വൻ വിലയുള്ള 5000 മില്ലി ഗ്രാം എംഡിഎംഎ 3000 മില്ലി ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ഇവർ മയക്കുമരുന്ന് ഇടപാടിനുപയോഗിച്ച കാറും സ്കൂട്ടറും പിടിച്ചെടുത്തു. എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്ക്വാഡും കോഴിക്കോട് എക്‌സൈസ് ഇന്റലിജൻസും താമരശ്ശേരി റേഞ്ച് പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.

Read Also : സിപിഎം നേതാക്കളാണ് തന്‍റെ കുഞ്ഞിനെ നാടുകടത്തയതെന്ന് അനുപമ: കുഞ്ഞിനെ കാണാനെത്തി മേധാ പട്കര്‍

എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡ് എക്സ്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശരത് ബാബു, എക്സ്സൈസ് ഇൻസ്‌പെക്ടർ പി കെ മുഹമ്മദ് ഷഫീഖ്, ഐ ബി ഇൻസ്‌പെക്ടർ ടി ഷറഫുദ്ദീൻ, കമ്മിഷണർ സ്‌ക്വാഡ് അംഗങ്ങളായ അസി:എക്സ്സൈസ് ഇൻസ്‌പെക്ടർ ടി ഷിജുമോൻ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) പ്രദീപ് കുമാർ കെ, സിവിൽ എക്സ്സൈസ് ഓഫീസർമാരായ നിതിൻ ചോമാരി, അരുൺ പാറോൽ, ഷിഹാബുദീൻ കെ, സുരേഷ് ബാബു, സുജിൽ, പ്രസാദ്, ഗംഗാധരൻ, എന്നിവരടങ്ങിയ സംഘം ആണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button