മാരാരിക്കുളം: സ്കൂട്ടറിൽ വന്ന് വൃദ്ധയുടെ മാല പൊട്ടിച്ചു കടന്ന സ്ത്രീ അറസ്റ്റിൽ. ആലപ്പുഴ മുനിസിപ്പൽ കളപ്പുര വാർഡിൽ ചക്കംപറമ്പ് വീട്ടിൽ രമാദേവിയാണ് (45) പൊലീസ് പിടിയിലായത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. കലവൂർ പാലത്തിന് തെക്കുവശത്തെ റോഡിലൂടെ പോകുകയായിരുന്ന 81 വയസ്സുകാരിയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിക്കുകയും 3.5 ഗ്രാം തൂക്കംവരുന്ന മാലയുടെ കഷണവുമായി കടന്നുകളയുകയുമായിരുന്നു. തുടർന്ന് പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വാഹനത്തിന്റെ നമ്പർ മനസ്സിലാക്കിയാണ് പ്രതിയെ കണ്ടെത്തിയത്. സ്കൂട്ടറും കസ്റ്റഡിയിൽ എടുത്തു.
Read Also : വരുൺ സിങ് എത്തിയത് റോഡ് മാർഗ്ഗം സഞ്ചരിക്കാനുള്ള വാഹന വ്യൂഹവുമായി: അവസാന നിമിഷം പദ്ധതി മാറ്റിയതിനു പിന്നിൽ..
ആലപ്പുഴ ഡിവൈ.എസ്.പി എൻ.ആർ. ജയരാജിന്റെ നേതൃത്വത്തിൽ മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.കെ. മോഹിത്, സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, അസി. സബ് ഇൻസ്പെക്ടർ വി.പി. മനോജ്, സി.പി.ഒമാരായ സിബി, ഷാനവാസ്, രജീഷ്, സുധീഷ്, വിൽഫ്രീഡ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments