കൊച്ചി: തെറി പദപ്രയോഗങ്ങളിലൂടെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായ സിനിമയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി. ഇപ്പോഴിതാ ചുരുളിയിലെ ഭാഷാപ്രയോഗത്തെ വെല്ലുന്ന രീതിയിലുള്ള തെറിപ്രയോഗവുമായി ഒരു അദ്ധ്യാപകൻ. വിദ്യാര്‍ത്ഥി പകര്‍ത്തിയ ഓഡിയോ പുറത്ത് ആയതോടെയാണ് അദ്ധ്യാപകന്റെ തെറിപ്രയോഗം വിവാദത്തിലായത്.
തിരുവാങ്കുളത്തിനടുത്തുള്ള ട്യൂഷന്‍ സെന്ററിലേ ഒരു അധ്യാപകന്റെ ഓഡിയോയാണ് പുറത്തായിരിക്കുന്നത്. സംഭവം വിവാദമായതോടെ പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചതാണെന്ന്’ എന്നുപറഞ്ഞ് തടിയൂരാനുള്ള ശ്രമത്തിലാണ് അദ്ധ്യാപകന്‍. നോട്ട് എഴുതാതെ വന്ന വിദ്യാര്‍ത്ഥിയോടാണ് അസഭ്യ വാക്കുകൾ അദ്ധ്യാപകന്‍ പറഞ്ഞത്. ഓഡിയോ പ്രചരിച്ചതിനു പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാള്‍ അദ്ധ്യാപകനെ ഫോണില്‍ വിളിച്ചപ്പോൾ അസഭ്യ വാക്കുകള്‍ ഉപയോഗിച്ചതായി ഇയാള്‍ സമ്മതിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ അദ്ധ്യാപകന്‍ ഫോണ്‍ ഓഫ് ചെയ്തു വച്ചിരിക്കുകയാണ്.
Post Your Comments