KottayamNattuvarthaLatest NewsKeralaNews

ന​വ​ജാ​ത ശി​ശു​വി​നെ ബ​ക്ക​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം : അമ്മ അറസ്റ്റിൽ

കുഞ്ഞിന്റെ അമ്മ നി​ഷ​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്

കാ​ഞ്ഞി​ര​പ്പ​ള്ളി: ന​വ​ജാ​ത ശി​ശു​വി​നെ ബ​ക്ക​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് കണ്ടെത്തി. കുഞ്ഞിന്റെ അമ്മ നി​ഷ​യാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. പൊ​ലീ​സ് ചോ​ദ്യം ചെ​യ്യ​ലി​ൽ ഇവർ കു​റ്റം സ​മ്മ​തിക്കുകയായിരുന്നു. തുടർന്ന് ഇ​വ​രു​ടെ അ​റ​സ്റ്റ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊലീ​സ് രേ​ഖ​പ്പെ​ടു​ത്തി.

ഇ​ട​ക്കു​ന്നം മു​ക്കാ​ലി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ​യാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ബ​ക്ക​റ്റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. കുഞ്ഞിന്റെ മരണത്തിൽ ദു​രൂ​ഹ​ത വ്യ​ക്ത​മാ​യ​തോ​ടെ മാ​താ​വി​നെ പൊലീ​സ് ചോ​ദ്യം ചെ​യ്യു​ക​യാ​യി​രു​ന്നു. സം​ഭ​വ സ​മ​യ​ത്ത് മാ​താ​വും കു​ട്ടി​ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ഭ​ര്‍​ത്താ​വ് സു​രേ​ഷ് ജോ​ലി​ക്കു​ പോ​യി​രു​ന്നു. രാ​വി​ലെ താ​ൻ ജോ​ലി​ക്ക് പോ​കു​മ്പോ​ൾ കു​ഞ്ഞി​ന് കു​ഴ​പ്പ​മൊ​ന്നും ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന പി​താ​വി​ന്‍റെ മൊ​ഴി​യും പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു.

Read Also തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക ഗാന്ധി ഗോവയിൽ: കോൺഗ്രസിൽ കൂട്ടരാജി

അതേസമയം കു​ട്ടി ജ​നി​ച്ച വി​വ​രം അ​യ​ല്‍​വാ​സി​ക​ൾ അ​റി​ഞ്ഞി​രു​ന്നി​ല്ല. കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ല്‍ കേ​ട്ട് അ​യ​ല്‍​വാ​സി​യാ​യ സ്ത്രീ ​എ​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ല്‍ എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് ആ​ണെ​ന്നു പ​റ​ഞ്ഞു തി​രി​ച്ച​യ​ച്ചു. സം​ശ​യം തോ​ന്നി​യ ഇ​വ​ര്‍ ആ​ശാ വ​ര്‍​ക്ക​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആ​ശാ​വ​ര്‍​ക്ക​ര്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും കൂ​ട്ടി വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​സ​വം ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ട​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

കു​ഞ്ഞ് നി​റു​ത്താ​തെ ക​ര​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് അ​ന​ക്ക​മി​ല്ലാ​തെ വ​ന്ന​പ്പോ​ള്‍ മ​റ​വു ചെ​യ്യാ​ന്‍ വേ​ണ്ടി ബ​ക്ക​റ്റി​ലി​ടാ​ന്‍ താ​ന്‍ മൂ​ത്ത പെ​ണ്‍​കു​ട്ടി​യോ​ടു പ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​മ്മ ആ​ദ്യം മൊ​ഴി ന​ൽ​കി​യ​ത്. ഇവർക്ക് മ​രി​ച്ച കു​ട്ടി​യെ കൂ​ടാ​തെ ദ​മ്പ​തി​ക​ൾ​ക്ക് അ​ഞ്ച് മ​ക്ക​ളു​ണ്ട്. ഇ​ട​ത് കാ​ലി​നു ജ​ന്മ​നാ ശേ​ഷി​ക്കു​റ​വു​ള്ള​ നി​ഷ ഗ​ര്‍​ഭി​ണി​യാ​യ വി​വ​ര​പോ​ലും പ്ര​ദേ​ശ​വാ​സി​ക​ൾ അറിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button