ThiruvananthapuramKozhikodeNattuvarthaLatest NewsKeralaNews

മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം: പറയാന്‍ തന്റേടം വേണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി

സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു

കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായി. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹിമാന്‍ കല്ലായി അധിക്ഷേപ പരാമര്‍ശം നടത്തിയത്.

Read Also : ‘ഭാരതത്തിന്റെ വായു ശ്വസിച്ചു കൊണ്ട് നാടിനെതിരെ തിരിയുന്ന ദേശദ്രോഹികൾക്കെതിരെ ശക്തമായ നടപടി വേണം, ഒറ്റപ്പെടുത്തണം’

‘മുന്‍ ഡിവൈഎഫ്ഐ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്, ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ പരാമര്‍ശം.

സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീംകോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്ഐയാണെന്ന് അദ്ദേഹം പറഞ്ഞു. ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ടെന്ന് പറയുന്നവര്‍ കാഫിറുകളാണെന്നും ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button