തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് മുന്നറിയിപ്പില്ലാതെ തുറന്ന സംഭവത്തില്‍ സ്പില്‍വേയിലൂടെ വെള്ളം തുറന്നുവിടുന്നത് തീരുമാനിക്കാന്‍ കേരള തമിഴ്‌നാട് സംയുക്തസമിതി രൂപീകരിക്കണമെന്ന ആവശ്യം മുന്നോട്ട് വച്ച് കേരളം. ഇത് സംബന്ധിച്ച് സുപ്രീംകോടതിയില്‍ കേരളം ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിച്ചു.
Read Also : പി. ജയരാജനെ തഴയുന്നില്ല: വ്യക്തി പാർട്ടിക്ക് കീഴടങ്ങണമെന്ന് എം.വി ജയരാജൻ
മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിലൂടെ പെരിയാരിന്റെ തീരത്തുള്ള വീടുകള്‍ക്കും വസ്തുവകകള്‍ക്കും നാശനഷ്ടം സംഭവിച്ചിരുന്നു. ഇക്കാര്യത്തില്‍ തമിഴ്‌നാട് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യം കേരളം സുപ്രീംകോടതിയില്‍ അറിയിച്ചിട്ടില്ല. ഇത് ഒഴിവാക്കിയാണ് സുപ്രീംകോടതിയില്‍ ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിച്ചത്. കഴിഞ്ഞ മാസം അവസാനം മുതല്‍ ഇതുവരെ 12 തവണയാണ് തമിഴ്‌നാട് മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നത്. രാത്രി ഒരു മണിക്കും പുലര്‍ച്ചെ അഞ്ചുമണിക്കും ഇടയ്ക്കാണ് തമിഴ്‌നാട് അണക്കെട്ട് തുറന്നത്.
രാത്രികാലങ്ങളില്‍ മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്ന് വിട്ടതോടെ വള്ളക്കടവ് മുതല്‍ മ്ലാമല വരെയുള്ള പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി നിരവധിപേരാണ് ദുരിതത്തിലായത്. 71 വീടുകളിലാണ് വെള്ളം കയറിയത്. ഇത് കണക്കിലെടുത്ത് അര്‍ഹമായ നഷ്ടപരിഹാരം നല്‍കാന്‍ തമിഴ്‌നാടിനോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇത് ഒഴിവാക്കിയാണ് ഇപ്പോള്‍ ഇടക്കാല സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.
Post Your Comments